“ഐ എം വിജയന് എതിരെ കളിക്കാത്തത് ഭാഗ്യമായി കരുതുന്നു” – ജിങ്കൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് കേരളം കണ്ട ഏറ്റവും മികച്ച ഫുട്ബോളറായ ഐ എം വിജയന്റെ ജന്മദിനമാണ്. ഫുട്ബോൾ ലോകം മുഴുവൻ ഇതിഹാസ താരത്തിന് ആശംസകൾ നേരുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് താരമായ ജിങ്കനും ഐ എൻ വിജയന് ആശംസകൾ നേർന്നു‌. ഐ എം വിജയന്റെ കാലത്ത് ഫുട്ബോൾ കളിക്കാൻ ആയില്ല എന്നതിൽ തനിക്ക് സങ്കടമുണ്ട് എന്ന് ജിങ്കൻ പറഞ്ഞു. അത്രയും വലിയൊരു താരത്തിന്റെ ഫുട്ബോൾ നേരിട്ട് കാണുക വലിയ ഭാഗ്യമായേനെ എന്നും ജിങ്കൻ പറഞ്ഞു.

എന്നാൽ അതേ സമയം തന്നെ ഐ എം വിജയന്റെ കാലത്ത് കളിക്കാത്ത ഭാഗ്യമായും താൻ കണക്കാക്കുന്നു എന്നും ജിങ്കൻ പറഞ്ഞു. അന്ന് ഐ എം വിജയനെതിരെ എങ്ങാനും കളിക്കേണ്ടി വന്നിരുന്നു എങ്കിൽ താൻ എന ഡിഫൻഡറെ ഐ എം വിജയൻ തകർത്തു കളഞ്ഞേനെ എന്നും ജിങ്കൻ പറഞ്ഞു. ഐ എം വിജയൻ ഡിഫൻഡർമാർക്ക് ഒരു ദുസ്വപ്നമായിരിക്കും എന്നും ജിങ്കൻ കൂട്ടിച്ചേർത്തു.