യൂറോപ്പ ലീഗിൽ പോർട്ടോയെ 2-1 നു തോൽപ്പിച്ചു ലെവർകുസൻ

യൂറോപ്പ ലീഗിൽ ആദ്യ പാദത്തിൽ സ്വന്തം മൈതാനത്ത് പോർച്ചുഗീസ് ക്ലബ് എഫ്.സി പോർട്ടോയെ 2-1 നു മറികടന്ന് ജർമ്മൻ ക്ലബ് ബയേർ ലെവർകുസൻ. മത്സരത്തിൽ വലിയ ആധിപത്യം പുലർത്തിയ ജർമ്മൻ ടീമിന് മത്സരത്തിൽ വലിയ ജയം നേടാൻ സാധിച്ചില്ല എന്നത് ടീമിനെ നിരാശരാക്കുന്നുണ്ട്. ആദ്യപകുതിയുടെ 29 മിനിറ്റിൽ ലൂക്കാസ് അലാരിയോ നേടിയ ഗോൾ വാറിലൂടെ സ്ഥിരീകരിക്കപ്പെടുകയായിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ ലഭിച്ച പെനാൽട്ടി യുവതാരം കായി ഹാവർട്ട്സ് ഗോളാക്കി മാറ്റുക ആയിരുന്നു.

57 മിനിറ്റിൽ ഈ 2 ഗോളുകൾക്ക് പിറകിൽ പോയ ശേഷം പോർട്ട തിരിച്ച് വരാൻ ശ്രമം നടത്തി. ഇതിന്റെ ഫലമായി 73 മിനിറ്റിൽ ലൂയിസ് ഡിയാസിലൂടെ നിർണായകമായ അവേ ഗോൾ പോർച്ചുഗീസ് ടീം സ്വന്തമാക്കി. അതേസമയം മറ്റൊരു ജർമ്മൻ ടീം ആയ വോൾവ്സ്ബർഗും സമാനമായ ഗോളിന് മാൽമോയെ തോൽപ്പിച്ചു. തെലിന്റെ ഗോളിൽ മുന്നിലായ ശേഷം ആയിരുന്നു മാൽമോയുടെ തോൽവി. ബ്രകാലോയിലൂടെ സമനില ഗോൾ കണ്ടത്തിയ ജർമ്മൻ ടീം, തെലിന്റെ തന്നെ സെൽഫ്‌ ഗോളിൽ ജയം സ്വന്തമാക്കുക ആയിരുന്നു.

Exit mobile version