Picsart 24 04 19 02 10 30 097

വിജയിച്ചിട്ടും ലിവർപൂൾ യൂറോപ്പയിൽ നിന്ന് പുറത്ത്, അറ്റലാന്റ സെമിയിൽ

ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദം വിജയിച്ചു എങ്കിലും ലിവർപൂൾ യൂറോപ്പ ലീഗിൽ നിന്ന് പുറത്ത്‌. ഇന്ന് ഇറ്റലിയിൽ വെച്ച് രണ്ടാം പാദത്തിൽ അറ്റലാന്റയെ നേരിട്ട ലിവർപൂൾ 1-0ന് വിജയിച്ചു എങ്കിലും അത് മതിയായില്ല ക്ലോപ്പിന്റെ ടീമിന് സെമി എത്താൻ. 3-1ന്റെ അഗ്രിഗേറ്റ് സ്കോറിൽ ജയിച്ച് അറ്റലാന്റ സെമിയിലേക്ക് മുന്നേറി. അറ്റലാന്റ നേരത്തെ ആദ്യ പാദത്തിൽ ആൻഫീൽഡിൽ വെച്ച് ലിവർപൂളിനെ 3-0ന് തോൽപ്പിച്ചിരുന്നു.

ഇന്ന് ഏഴാം മിനുട്ടിൽ തന്നെ ലിവർപൂളിന് ലീഡ് എടുക്കാൻ ആയിരുന്നു. ഒരു പെനാൾട്ടിയിൽ നിന്ന് സലായാണ് ഗോൾ നേടിയത്. എന്നാൽ ഈ തുടക്കം മുതലെടുക്കാൻ ലിവർപൂളിനായില്ല. രണ്ടാതൊരു ഗോൾ നേടി അറ്റലാന്റയെ സമ്മർദ്ദത്തിൽ ആക്കാൻ അവർക്ക് കളിയിൽ ഒരു വേളയിലും ആയില്ല.

അറ്റലാന്റ ഇനി സെമിയിൽ ബെൻഫികയെ ആകും നേരിടുക. ബെൻഫിക മാഴ്സയെ തോൽപ്പിച്ച് ആണ് സെമിയിലേക്ക് എത്തുന്നത്.

Exit mobile version