ആ സ്വപ്നവും കൊറോണ കൊണ്ടു പോയി, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ത്യയിലേക്കില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണ കാരണം ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് വലിയ ഒരു നഷ്ടം കൂടെ‌ യൂറോപ്യൻ ഫുട്ബോളിലെ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇന്ത്യയിലേക്ക് വരാനുള്ള പദ്ധതികൾ ഇംഗ്ലീഷ് ക്ലബ് ഉപേക്ഷിച്ചു. ഇന്ത്യൻ ഇതിഹാസ ക്ലബായ ഈസ്റ്റ് ബംഗാളുമായി സൗഹൃദ മത്സരം കളിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ജൂലൈയിൽ എത്തേണ്ടതായിരുന്നു. എന്നാൽ കൊറോണ കാരണം ഫുട്ബോൾ സാഹചര്യങ്ങൾ മാറിയതോടെ യുണൈറ്റഡ് ഇന്ത്യയിലേക്കുള്ള യാത്ര ഉപേക്ഷിക്കാൻ തീരുമാനമെടുത്തു.

അടുത്ത വർഷം ഈ മത്സരം നടത്തുന്നതിനെ കുറിച്ച് അധികൃതർ ആലോചിക്കും. ഇന്ത്യൻ യാത്ര മാത്രമല്ല പ്രീസീസൺ തന്നെ ഇംഗ്ലണ്ടിൽ ചിലവഴിക്കാൻ ആണ് യുണൈറ്റഡ് ഉൾപ്പെടെയുള്ള ഇംഗ്ലീഷ് ക്ലബുകൾ എല്ലാം ഇപ്പോൾ ഉറപ്പിച്ചിരിക്കുന്നത്. ഈ വർഷത്തെ പ്രീസീസൺ ടൂറിനിടെ ഇന്ത്യയിൽ വരാൻ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തീരുമാനം.

ജൂലൈയിൽ കളിക്കാൻ തയ്യാറാണെന്ന് കാണിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഈസ്റ്റ് ബംഗാളിന് ഔദ്യോഗികമായി കത്ത് വരെ നൽകിയതായിരുന്നു. ഈ ജൂലൈ 26ന് സാൾട്ട് ലേക് സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബുകളിൽ ഒന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ക്ലബും.