അസെൻസിയോ രക്ഷകനായി, റയലിന് ജയം  

കോപ്പ ഡെൽ റേ കോർട്ടർ ഫൈനലിലെ ആദ്യ പാദ മത്സരത്തിൽ റയൽ മാഡ്രിഡിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് സിദാന്റെ ടീം ലെഗാനസിനെതിരെ ജയം കണ്ടത്. മാർക്കോ അസെൻസിയോയാണ് വിജയ ഗോൾ നേടിയത്.

പ്രധാന താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ചാണ് സിദാൻ റയൽ മാഡ്രിഡിനെ കളത്തിൽ ഇറക്കിയത്. റൊണാൾഡോയും ബെയ്‌ലും ക്രൂസും ഒന്നും ഇല്ലാതെ ഇറങ്ങിയ റയൽ ആദ്യ ഇലവനിൽ അസൻസിയോ, ബോയ മയൊരാൾ, ലൂക്കാസ് വാസ്‌കേസ്, അടക്കമുള്ളവർ ഇടം നേടി. ലഗാനസിന്റെ മൈതാനത്ത് പക്ഷെ അവർ മികച്ച പ്രതിരോധം പുറത്തെടുത്തപ്പോൾ റയലിന് ഗോളിനായി 89 ആം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. തിയോ ഹെർണാണ്ടസിന്റെ പാസ്സ് മികച്ച ഫിനിഷിലൂടെ അസെൻസിയോ ഗോളാകുകയായിരുന്നു. ഈ മാസം 24 നാണ് സാന്റിയാഗോ ബെർണാബുവിൽ രണ്ടാം പാദ മത്സരം അരങ്ങേറുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version