Picsart 24 06 15 08 23 59 844

മെസ്സിക്ക് ഇരട്ട ഗോൾ, കോപ അമേരിക്കയ്ക്ക് മുന്നെ വൻ വിജയവുമായി അർജന്റീന

കോപ്പ അമേരിക്ക ആരംഭിക്കുന്നതിനു മുന്നോടിയായി നടന്ന അവസാന സന്നാഹ മത്സരത്തിൽ അർജന്റീനക്ക് വിജയം. ഇന്ന് ഗട്ടിമാലയെ നേരിട്ട അർജൻറീന ഒന്നിനെതിരെ 4 ഗോളുകൾക്ക് ആണ് വിജയിച്ചത്. ലയണൽ മെസ്സി ഇരട്ട ഗോളുകളുമായി ഇന്ന് തിളങ്ങി. ലൗട്ടാരോ മാർട്ടിനസും ഇരട്ട ഗോളുകൾ നേടി. മെസ്സി ഇന്ന് സ്കലോണി പറഞ്ഞപോലെ ആദ്യ ഇലവനിൽ തന്നെ കളിച്ചിരുന്നു.

മത്സരത്തിന്റെ തുടക്കത്തിൽ അർജൻറീന ഒരു ഗോളിന് പിറകിൽ പോയിരുന്നു. അവിടെ നിന്ന് തിരിച്ചടിച്ചാണ് അവർ വിജയം സ്വന്തമാക്കിയത്. ലിസാൻഡ്രോ മാർട്ടിനസ് ആണ് നാലാം മിനുട്ടിൽ ഒരു സെൽഫ് ഗോൾ നൽകിയത്.

മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റിൽ ആയിരുന്നു മെസ്സിയുടെ ആദ്യ ഗോൾ ഇത് അർജൻറീനയെ സമനിലയിൽ എത്തിച്ചു. 39 മിനിട്ടിൽ ലൗട്ടാരോ മാർട്ടിനസ് ഒരു പെനാൾട്ടി ഗോളിലൂടെ അർജൻറീനയെ ലീഡിൽ എത്തിച്ചു.

66 മിനിറ്റിൽ ലൗട്ടാരോ വീണ്ടും അർജൻറീനക്കായി ഗോൾ നേടി. 77 മിനിട്ടിലായിരുന്നു മെസ്സിയുടെ രണ്ടാം ഗോൾ. ഇതോടെ അർജന്റീനയുടെ വിജയം പൂർത്തിയായി. ഇനി അർജൻറീന കോപ അമേരിക്കയിൽ ആണ് ഇറങ്ങുന്നത്. ജൂൺ 20ന് അവർ കാനഡയെ നേരിടും.

Exit mobile version