Picsart 24 06 14 22 23 44 201

ഇന്ത്യ ഇന്ന് കാനഡക്ക് എതിരെ, പുറത്തിരിക്കിന്നവർക്ക് അവസരം നൽകാൻ സാധ്യത

ടി ട്വന്റി ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ന് ഇന്ത്യ കാനഡയെ നേരിടും. ഫ്ലോറിഡയിൽ വച്ച് നടക്കുന്ന മത്സരത്തിന് കാലാവസ്ഥയുടെ ഭീഷണിയുണ്ട്. ഫ്ലോറിഡയിൽ അവസാന ഒരാഴ്ചയായിട്ടും മഴയാണ്. സൂപ്പർ 8 ഇതിനകം തന്നെ ഉറപ്പിച്ച ഇന്ത്യ ഇന്ന് ടീമിൽ ചില മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. എന്നാൽ സഞ്ജു സാംസണ് അവസരം കിട്ടുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.

സഞ്ജു അവസാന മൂന്ന് മത്സരങ്ങളിലും കളിച്ചിരുന്നില്ല. സൂപ്പർ 8നു മുമ്പ് ഇന്ത്യയുടെ മുൻനിര ബാറ്റർമാർ എല്ലാം ഫോമിലെത്തും എന്ന പ്രതീക്ഷയിലാകും ഇന്ന് ഇന്ത്യ ഇറങ്ങുന്നത്. അവസാന മൂന്നു മത്സരങ്ങളിൽ കളിക്കാത്ത കോഹ്ലി, കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ തിളങ്ങാത്ത രോഹിത് തുടങ്ങിയവരുടെ ബാറ്റിംഗ് ഇന്ത്യക്ക് ആശങ്ക നൽകുന്നുണ്ട്.

ഇന്ന് രാത്രി 8 മണിക്കാണ് മത്സരം നടക്കേണ്ടത്. ഇതുവരെ നടന്ന മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും ഇന്ത്യ വിജയങ്ങൾ നേടിയിരുന്നു. ഇന്ത്യയുടെ ബൗളിംഗ് തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. ബുമ്ര, അർഷ്ദീപ് എന്നിവർ മികച്ച ഫോമിലാണ്. സിറാജ് മാത്രമാണ് ബോളർമാറിൽ ഫോമിൽ അല്ലാതെ ഉള്ളത്. ഇന്നത്തെ മത്സരം തൽസമയം സ്റ്റാർ സ്പോർട്സിലും ഹോട്ട് സ്റ്റാറിലും കാണാം.

Exit mobile version