ചാമ്പ്യൻസ് ലീഗിൽ CSKA മോസ്‌കോയ്ക്ക് പരാജയം

ചാമ്പ്യൻസ് ലീഗിൽ CSKA മോസ്‌കോയ്ക്ക് പരാജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് എഫ്‌സി വിക്ടോറിയ പ്ലസൻ പരാജയപ്പെടുത്തിയത്. ചെക്ക് റിപ്പബ്ലിക്ക് ടീമായ എഫ്‌സി വിക്ടോറിയ പ്ലസൻ അഞ്ചു വർഷത്തിന് ശേഷമാണ് യൂറോപ്പിൽ മോസ്‌കോയെ പരാജയപ്പെടുത്തുന്നത്.

ആദ്യ പകുതിയിൽ ലീഡ് നേടിയതിനു ശേഷമാണ് പിന്നീട മോസ്‌കോയ്ക്ക് പരാജയമേറ്റു വാങ്ങേണ്ടി വന്നത്. മോസ്‌കോയ്ക്ക് വേണ്ടി നിക്കോള വ്ലാസിച്ചും എഫ്‌സി വിക്ടോറിയ പ്ലസനു വേണ്ടി പ്രോച്ചാസ്കയുംഹെഡായും ഗോളടിച്ചു. കരുത്തരായ റോമയും റയൽ മാഡ്രിഡുമുള്ള ഗ്രൂപ്പ് ജിയിൽ മൂന്നാം സ്ഥാനക്കാരാണ് വിക്ടോറിയ പ്ലസൻ.

Exit mobile version