Picsart 23 03 09 16 57 39 094

ചാമ്പ്യൻസ് ലീഗ് എത്തിപ്പിടിക്കാൻ ആകാതെ മെസ്സി, 2015നു ശേഷം സെമിയിൽ എത്തിയത് ഒരു തവണ മാത്രം

ഈ സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടാമെന്ന പാരീസ് സെന്റ് ജെർമെയ്‌ന്റെ പ്രതീക്ഷകൾ ഇന്നൽർ രാത്രി അസ്തമിച്ചിരുന്നു. ടൂർണമെന്റിൽ പ്രീ ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് തോറ്റാണ് മെസ്സിയും പി എസ് ജിയും പുറത്തായത്. സൂപ്പർ താരങ്ങൾ ഉണ്ടായിട്ടും പിഎസ്ജിക്ക് അവരുടെ ജർമ്മൻ എതിരാളികളെ മറികടക്കാൻ കഴിഞ്ഞില്ല, രണ്ട് പാദങ്ങളിൽ മൊത്തം 3-0 എന്ന സ്കോറിനാണ് അവർ തോറ്റത്.

2015ൽ ബാഴ്‌സലോണക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയ ശേഷം ഒരു തവണ മാത്രമേ മെസ്സി ചാമ്പ്യൻസ് ലീഗ് സെമിയിൽ എത്തിയിട്ടുള്ളൂ. കഴിഞ്ഞ എട്ടു സീസണുകളിൽ ഏഴിലും മെസ്സി പ്രീക്വാർട്ടറിലോ ക്വാർട്ടറിലോ ആയി പുറത്തായിരുന്നു.

ഒരു സീസൺ മുമ്പ് മെസ്സി പിഎസ്ജിയിലേക്ക് മാറിയത് ചാമ്പ്യൻസ് ലീഗ് ട്രോഫികൾ വീണ്ടും നേടാം മെസ്സിക്ക് ആകും എന്ന് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ നെയ്മർ, കൈലിയൻ എംബാപ്പെ എന്നിവരോടൊപ്പം കളിച്ചിട്ടും രണ്ട് സീസണിലും പിഎസ്ജി റൗണ്ട് ഓഫ് 16ൽ വീഴുകയായിരുന്നു.

Messi in UCL:

2015/16: ❌ Quarter-final
2016/17: ❌ Quarter-final
2017/18: ❌ Quarter-final
2018/19: ❌ Semi-final
2019/20: ❌ Quarter-final
2020/21: ❌ Last 16
2021/22: ❌ Last 16
2022/23: ❌ Last 16

Exit mobile version