Picsart 23 12 14 02 06 29 298

ആറിൽ ആറും വിജയിച്ച് മാഞ്ചസ്റ്റർ സിറ്റി

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ സമ്പൂർണ്ണ വിജയം നേടി മാഞ്ചസ്റ്റർ സിറ്റി. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി റെഡ് സ്റ്റാർ ബെൽഗ്രേഡിനെ തോൽപ്പിച്ചു. എവേ മത്സരത്തിൽ ഇന്ന് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് സിറ്റി വിജയിച്ചത്. പ്രധാന താരങ്ങളിൽ ഭൂരിഭാഗവും ഇല്ലാതെയാണ് മാഞ്ചസ്റ്റർ സിറ്റി ഇന്ന് ഇറങ്ങിയത്.

19ആം മിനുട്ടിൽ യുവതാരം മൈക്ക ഹാമിൽട്ടണിലൂടെ സിറ്റി ലീഡ് എടുത്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ മറ്റൊരു യുവതാരം ഓസ്കാർ ബോബ് ലീഡ് ഇരട്ടിയാക്കി. 76ആം മിനുട്ടിൽ ഹോം ടീം ഒരു ഗോൾ മടക്കി എങ്കിലും പിന്നാലെ കാല്വിൻ ഫിലിപ്സിന്റെ പെനാൾട്ടി സിറ്റിയുടെ വിജയം ഉറപ്പിച്ചു. ഇഞ്ച്വറി ടൈമിൽ റെഡ്സ്റ്റാർ ഒരു ഗോൾ കൂടെ മടക്കി എങ്കിലും അത് പരാജയ ഭാരം കുറക്കാൻ മാത്രം ഉപകരിച്ചു.

ഇതാദ്യമായാണ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്‌ ഘട്ടത്തിൽ എല്ലാ മത്സരങ്ങളും വിജയിക്കുന്നത്. 6 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി സിറ്റി ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്തു.

Exit mobile version