വലന്സിയെ തോല്പിച്ച് യുവന്റസ് നോക്ക്ഔട്ടിലേക്ക്

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ യുവന്റസും അവസാന പതിനാറിൽ ഇടം നേടി. ടൂറിനിൽ നടന്ന മത്സരത്തിൽ വലൻസിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് സീരി എ വമ്പന്മാർ നോക്ക്ഔട്ടിലേക്ക് മുന്നേറിയത്.

വലൻസിയക്ക് മേൽ വ്യക്തമായ ആധിപത്യം പുലർത്തിയ യുവന്റസിന് വേണ്ടി ക്രൊയേഷ്യൻ താരം മന്സൂകിച്ച് ആണ് ഗോൾ നേടിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 59ആം മിനിറ്റിൽ ആണ് വിജയ ഗോൾ പിറന്നത്. പരാജയതോടെ വലൻസിയ നോകൗട്ടിലേക്ക് മുന്നേറാനാവാതെ പുറത്തായി.

ഗ്രൂപ്പിൽ 5 മത്സരങ്ങൾ പിന്നിട്ടപ്പോൾ 12 പോയിന്റുമായി യുവന്റസ് ഒന്നാമതും 10 പോയിന്റുള്ള യുണൈറ്റഡ് രണ്ടാമതും ആണ്. 5 പോയിന്റുള്ള വിയ്യാറായൽ മൂന്നാമതും 1 പോയിന്റ് മാത്രമുള്ള യങ് ബോയ്സ് അവസാന സ്ഥാനത്തുമാണ്.

Exit mobile version