Picsart 24 04 30 01 22 58 100

ചാമ്പ്യൻസ് ലീഗ് സെമി, റയൽ മാഡ്രിഡ് ഇന്ന് ബയേണെ നേരിടാൻ ജർമ്മനിയിൽ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് ആദ്യ സെമിഫൈനലിൽ ബയേൺ മ്യൂണിക് റയൽ മാഡ്രിഡിനെ നേരിടും. ജർമ്മനിയിൽ വച്ച് നടക്കുന്ന മത്സരം ഇന്ന് രാത്രി 12.30നാണ് ആരംഭിക്കുക. കളി സോണി നെറ്റ്‌വർക്കിൽ തത്സമയം കാണാനാകും.

ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി കൊണ്ടാണ് റയൽ മാഡ്രിഡ് സെമിയിലേക്ക് വരുന്നത്. ഹോം ഗ്രൗണ്ട് ആയതുകൊണ്ടു മുൻതൂക്കം ബയേണാകും. എന്നാൽ മികച്ച ഫോമിലാണ് റയൽ മാഡ്രിഡ് ഉള്ളത്. ലാലിഗ കിരീടം ഏതാണ്ട് ഉറപ്പിച്ച റയൽ മാഡ്രിഡ് മികച്ച ആത്മവിശ്വാസത്തോടെ ആകും ഇറങ്ങുക.

ബയാണാകട്ടെ ബുണ്ടസ്ലീഗ കിരീടം നഷ്ടപ്പെട്ടതിനാൽ ചാമ്പ്യൻസ് ലീഗ് മാത്രമാണ് അവരുടെ പ്രതീക്ഷ. ആഴ്സണലിനെ പരാജയപ്പെടുത്തിയിരുന്നു അവർ സെമി ഫൈനലിലേക്ക് മുന്നേറിയത്.

Exit mobile version