Picsart 24 04 29 19 29 04 081

അലക്സിസ് സാഞ്ചസ് ഈ സീസണോടെ ഇന്റർ മിലാൻ വിടും

ചിലിയൻ താരം അലക്സിസ് സാഞ്ചസ് ഈ സീസൺ അവസാനം ഇന്റർ മിലാൻ വിടും. സാഞ്ചസിന്റെ കരാർ അടുത്ത മാസത്തോടെ അവസാനിക്കുക ആണ്. താരം ഫ്രീ ഏജന്റായാകും ക്ലബ് വിടുക. ഒരു ഇടവേളക്ക് ശേഷം ഈ സീസൺ തുടക്കത്തിൽ ആയിരുന്നു സാഞ്ചസ് വീണ്ടും ഇന്റർ മിലാനിൽ എത്തിയത്. സാഞ്ചസ് ഇന്റർ മിലാനൊപ്പം ലീഗ് കിരീടം നേടുകയും ചെയ്തു. ഈ സീസണിൽ 20ൽ അധികം മത്സരങ്ങൾ സാഞ്ചസ് ഇന്ററിനായി കളിച്ചിരുന്നു.

മുമ്പ് ആഴ്സണൽ, ബാഴ്സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ വലിയ ക്ലബുകളിൽ എല്ലാം കളിച്ചിട്ടുള്ള താരമാണ് സാഞ്ചസ്. ഇന്റർ മിലാനായി നേരത്തെ മൂന്ന് വർഷത്തിനിടയിൽ നൂറോളം മത്സരങ്ങൾ സാഞ്ചസ് കളിച്ചിരുന്നു. ആദ്യ സ്പെല്ലിൽ ഇന്ററിനൊപ്പം സീരി എ കിരീടം ഉൾപ്പെടെ മൂന്ന് കിരീടങ്ങൾ നേടുകയും ചെയ്തു.

Exit mobile version