കൊൽക്കത്ത ഫുട്ബോൾ ലീഗ്; മൊഹമ്മദൻസ് വീണ്ടും വിജയ വഴിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ കഴിഞ്ഞ മത്സരത്തിൽ നേരിട്ട അപ്രതീക്ഷിത തോൽവിയിൽ നിന്ന് മൊഹമ്മദൻസ് തിരിച്ചെത്തി. ഇന്ന് നടന്ന മത്സരത്തിൽ റൈൻബോയെ പരാജയപ്പെടുത്തിയാണ് മൊഹമ്മദൻസ് വിജയവഴിയിൽ എത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മൊഹമ്മദൻസിന്റെ വിജയം. സുമീത് ദാസാണ് മൊഹമ്മദൻസിനായി ഗോൾ നേടിയത്.

സുമീതിനെ തന്നെ മാൻ ഓഫ് ദി മാച്ചായും തിരഞ്ഞെടുത്തു. മലയാളി താരം രാഹുൽ കെ പി ഇന്ന് ആദ്യമായി മുഹമ്മദൻസിന്റെ ആദ്യ ഇലവനിൽ എത്തി. 3 മത്സരങ്ങളിൽ നിന്ന് ആറു പോയന്റാണ് മൊഹമ്മദൻസിന് ഇപ്പോൾ ഉള്ളത്.17ആം തീയതി ടെലിഗ്രാഫുമായാണ് മൊഹമ്മദൻസിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial