Picsart 23 07 09 18 31 29 706

വില്ലി കാബല്ലെരോ ലെസ്റ്റർ സിറ്റി അസിസ്റ്റന്റ് മാനേജർ ആവും

മുൻ അർജന്റീനൻ ഗോൾ കീപ്പർ വില്ലി കാബല്ലെരോ ലെസ്റ്റർ സിറ്റിയുടെ അസിസ്റ്റന്റ് കോച്ച് ആവും. പുതിയ പരിശീലകൻ എൻസോ മരെസ്കയുടെ ടീമിൽ അംഗം ആയിട്ട് ആണ് അദ്ദേഹം ചേരുക.

ഈ സീസണിൽ പ്രീമിയർ ലീഗിൽ നിന്നു തരം താഴ്ത്തൽ നേരിട്ട ലെസ്റ്റർ അടുത്ത സീസണിൽ പ്രീമിയർ ലീഗിൽ തിരിച്ചെത്താനുള്ള ശ്രമം ആണ്. മുൻ മാഞ്ചസ്റ്റർ സിറ്റി, ചെൽസി, സൗതാപ്റ്റൺ ഗോൾ കീപ്പർ ആയ താരത്തിന്റെ ആദ്യ പരിശീലക ജോലിയാണ് ഇത്.

Exit mobile version