മൂന്നടിച്ച് ഫ്രയ്ബർഗിനെ തകർത്ത് ഹോഫൻഹെയിം

ബുണ്ടസ് ലീഗയിൽ ഹോഫൻഹെയിമിന് സീസണിലെ ആദ്യ ജയം. ഫ്രയ്ബർഗിനെ പരാജയപ്പെടുത്തിയാണ് ഹോഫൻഹെയിം ആദ്യ ജയം സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ജൂലിയൻ നൈഗൽസ്സ്മാന്റെ ടീമിന്റെ ജയം. ആദം സ്ലേലായി ഇരട്ടഗോളുകളും ആന്ദ്രെജ് ക്രാമറിച്ച് വിജയഗോളും നേടി. ഫ്രെയ്‌ബർഗിന്റെ ആശ്വാസ ഗോൾ നേടിയത് ഡൊമിനിക്ക് ഹിയൻസാണ്.

Exit mobile version