ഫ്രഞ്ച് താരത്തെ  ടീമിലെത്തിച്ച് കൊളോൺ

ഫ്രഞ്ച് മധ്യനിര താരമായ വിൻസെന്റ് കോസിയെല്ലോയെ കൊളോൺ ടീമിലെത്തിച്ചു. 3 മില്ല്യൺ യൂറോയ്ക്കാണ് നീസിൽ നിന്നും കോസിയെല്ലോയെ കൊളോൺ സ്വന്തമാക്കുന്നത്. 22 കാരനായ താരം 2022 വരെയുള്ള കരാറിലാണ് ഒപ്പ് വെച്ചിരിക്കുന്നത്. കോസിയെല്ലോയുടെ വരവോടു കൂടി മധ്യ നിരയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നാണ് കൊളോൺ കണക്ക് കൂട്ടുന്നത്.

കൊളോണിൽ കോസിയെല്ലോയെ കാത്തിരിക്കുന്നത് 41 ആം നമ്പർ ജേഴ്സിയാണ്. ഫ്രാൻസിന്റെ U21 ടീമിൽ ഒസ്മാൻ ഡെംബെലെയ്ക്കും ജീൻ കെവിൻ അഗസ്റ്റിനും ഒപ്പം കളിച്ച കോസിയെല്ലോ കൊളോണിനെ റെലെഗേഷനിൽ നിന്നും രക്ഷിക്കുമോ എന്ന് കാത്തിരുന്ന് കാണാം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version