ഹോഫൻഹെയിം – ഷാൽകെ പോരാട്ടം സമനിലയിൽ

ബുണ്ടസ് ലീഗയിൽ ഹോഫൻഹെയിം ഷാൽകെ പോരാട്ടം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതമാണടിച്ചത്. യൂറോപ്പിലെ പോരാട്ടങ്ങൾക്ക് ശേഷമാണ് ഷാൽകെയും ഹോഫൻഹെയിമും ലീഗയിൽ മുഖാമുഖം വന്നത്. രണ്ടാം പകുതിൽ ലഭിച്ച രണ്ടു പെനാൽറ്റികളിലൂടെയാണ് ഇരു ടീമുകളും ഗോളടിച്ചത്.

ആന്ദ്രെജ് ക്രമറിച്ചും നബീൽ ബെന്റലേബും റെയിൻ നേക്കർ അരീനയിൽ ഗോളടിച്ചു. ആദ്യ പകുതിയിൽ ഷലേക്ക് ഒരു പെനാൽറ്റി ലഭിച്ചെങ്കിലും വീഡിയോ അസിസ്റ്റന്റ് റഫറിയുടെ ഇടപെടൽ മൂലം ഒഴിവായി. തുടക്കം മുതൽക്കേ ഹോഫൻഹെയിം ആക്രമിച്ച് കളിച്ചെങ്കിലും ഇരു ടീമുകൾക്കും ആദ്യ പകുതിയിൽ ഗോൾ കണ്ടെത്താനായില്ല.

Exit mobile version