ബൊറൂസിയ മോഷൻഗ്ലാഡ്ബാക്കിനെ പരാജയപ്പെടുത്തി ഫ്രെയ്‌ബർഗ്

ബുണ്ടസ് ലീഗയിൽ ബൊറൂസിയ മോഷൻ ഗ്ലാഡ്ബാക്കിനെതിരെ ഫ്രയബർഗിന് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഗ്ലാഡ്ബാക്കിനെ ഫ്രെയ്‌ബർഗ് പരാജയപ്പെടുത്തിയത്. പീറ്റേഴ്‌സൺ, വാൾഡ്ഷ്മിഡ്, ഹൊളെർ എന്നിവർ ഫ്രെയ്‌ബർഗിന് വേണ്ടി ഗോളടിച്ചപ്പോൾ ഗ്ലാഡ്ബാക്കിന്റെ ആശ്വാസ ഗോൾ നേടിയത് തോർഗൻ ഹസാർഡാണ്‌.

ആദ്യ പകുതിയിലെ രണ്ടു ഗോളുകളും പെനാൽറ്റിയിലൂടെയാണ് പിറന്നത്. പീറ്റേഴ്‌സൺ ഒന്നാം മിനുട്ടിൽ തന്നെ ഫ്രെയ്‌ബർഗിനെ മുന്നിലെത്തിച്ചു. എന്നാൽ ഹസാർഡ് പതിനെട്ടാം മിനുറ്റിൽ സമനില പിടിച്ചു. വാൾഡ്ഷ്മിദിലൂടാണ്‌ ഫ്രെയ്‌ബർഗ് ലീഡ് നേടുന്നത്. പിന്നീട് ഇഞ്ചുറി ടൈം ഗോളിലൂടെ ഹൊളെർ ഫ്രെയ്‌ബർഗിന്റെ വിജയമുറപ്പിച്ചു.

Exit mobile version