ടെലികോം കപ്പുയർത്തി ബയേൺ മ്യൂണിക്ക്

2019ലെ ടെലികോം കപ്പ് ബയേൺ മ്യൂണിക്കിന് സ്വന്തം. ബൊറുസിയ മോഷൻഗ്ലാഡ്ബാക്കിനെ പെനാൽറ്റിയിൽ പരാജയപ്പെടുത്തിയാണ് ബയേൺ കിരീടമുയർത്തിയത്. ഇത് അഞ്ചാം തവണയാണ് ബയേൺ കിരീടം സ്വന്തമാക്കുന്നത്. ഹെർത്ത ബെർലിനെ പരാജയപ്പെടുത്തിയാണ് ഗ്ലാഡ്ബാക്ക് ഫൈനലിൽ എത്തിയത്.

ഫോർച്യൂണ ഡോസൽഡോർഫിനെ വീഴ്ത്തിയാണ് ബയേൺ ഫൈനലിൽ എത്തിയത്. ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ ആണ് വിന്റർ ടൂർണമെന്റായ ടെലികോം കപ്പ് നടത്തുന്നത്. പരിക്കിന്റെ പിടിയിലായിരുന്ന ഹാമിഷ് റോഡ്രീഗസും ബയേണിൽ ജനുവരിയിൽ എത്തിയ കനേഡിയൻ യുവതാരം അൽഫോൺസോ ഡേവിസും ഇന്ന് കളത്തിലിറങ്ങി.

Exit mobile version