Picsart 23 09 14 23 21 57 418

ബെൻസീമയുടെ ഗോളിൽ ഇത്തിഹാദിന് വിജയം, ലീഗിൽ വീണ്ടും ഒന്നാമത്

അൽ ഹിലാലിനോട് ഏറ്റ പരാജയത്തിൽ നിന്ന് ഒരു വിജയത്തോടെ ഇത്തിഹാദ് കരകയറി. ഇന്ന് എവേ മത്സരത്തിൽ അൽ ഒഖൂദിനെ നേരിട്ട അൽ ഇത്തിഹാദ് ഏക ഗോളിനാണ് വിജയിച്ചത്. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു ഇത്തിഹാദിന്റെ വിജയം. മത്സരത്തിന്റെ 72ആം മിനുട്ടിൽ ആയിരുന്നു വിജയ ഗോൾ വന്നത്. ഇത്തിഹാദിന്റെ സൂപ്പർ താരമായ ബെൻസീമ തന്നെ രക്ഷകനായി.

ഈ വിജയത്തോടെ അൽ ഇത്തിഹാദ് വീണ്ടും ലീഗിൽ ഒന്നാം സ്ഥാനത്ത് ആയി. 6 മത്സരങ്ങളിൽ നിന്ന് ഇത്തിഹാദിന് 15 പോയിന്റ് ഉണ്ട്. 5 മത്സരങ്ങൾ കളിച്ച അൽ ഹിലാൽ 13 പോയിന്റുമായി രണ്ടാം സ്ഥാനത്ത് ഉണ്ട്. അൽ ഇത്തിഹാദ് കളിച്ച 6 മത്സരങ്ങളിൽ 5 മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് സ്വന്തമാക്കി.

Exit mobile version