Picsart 23 09 14 21 23 47 185

ആശ്വാസ വാർത്ത, ദിമി തിരികെയെത്തി, കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്നു

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വസം നൽകുന്ന വാർത്തയാണ് യു എ ഇയിൽ നിന്ന് വരുന്നത്. അവരുടെ പ്രധാന സ്ട്രൈക്കർ ആയ ദിമിത്രസ് ദയമന്തകോസിന് തന്റെ നാട്ടിൽ നിന്ന് തിരികെയെത്തി ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം ചേർന്നു. താരത്തിന് പരിക്കേറ്റതായും തന്റെ നാട്ടിലേക്ക് തിരികെ പോയതായും കഴിഞ്ഞ ആഴ്ചകളിൽ വാർത്ത ഉണ്ടായിരുന്നു. പ്രമുഖ മാധ്യമം ആയ മനോരമ ദിമി മൂന്ന് മാസത്തോളം പുറത്തിരിക്കേണ്ടി വരും എന്നു റിപ്പോർട്ട് ചെയ്തത് ആരാധകർക്ക് വലിയ ആശങ്ക തന്നെ നൽകി

നാളെ കേരള ബ്ലാസ്റ്റേഴ്സ് അവരുടെ പ്രീസീസൺ ടൂറിലെ അവസാന മത്സരം കളിക്കാൻ ഇരിക്കുകയാണ്. അതു കഴിഞ്ഞ് ദിമിയും കേരള ബ്ലാസ്റ്റേഴ്സും കൊച്ചിയിൽ എത്തും. ഇനി ഒരാഴ്ച മാത്രമെ ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ മത്സർത്തിനായി ഉള്ളൂ.

കഴിഞ്ഞ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോറർ ആയിരുന്നു ദിമി. ഐ എസ് എല്ലിൽ കഴിഞ്ഞ സീസണിൽ 21 മത്സരങ്ങൾ കളിച്ച ദിമി 10 ഗോളുകൾ നേടുകയും 3 അസിസ്റ്റുകൾ സംഭാവന ചെയ്യുകയും ചെയ്തു. ഗ്രീക്ക് താരമായ ദിമിത്രിയോ ദിയമന്തകോസ് ഹാജ്ദുക് സ്പ്ലിറ്റിൽ നിന്ന് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്‌.

Exit mobile version