Picsart 24 04 02 11 39 27 557

കെ എൽ രാഹുൽ ഇന്ന് കളിക്കുന്നത് സംശയം

ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ ആർസിബിയെ നേരിടുന്ന ലക്നൗ സൂപ്പർ ജയന്റ്സിന് തിരിച്ചടി. അവരുടെ ക്യാപ്റ്റനായ കെ എൽ രാഹുൽ ഇന്ന് കളിക്കാൻ സാധ്യതയില്ല. രാഹുലിന് കഴിഞ്ഞ മത്സരത്തിനിടെ വീണ്ടും വേദന അനുഭവപ്പെട്ടിരുന്നു. അതുകൊണ്ട് താരം ഇന്ന് കളിയിൽ നിന്നും മാറി നിൽക്കും എന്നാണ് ഇപ്പോൾ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ രാഹുൽ ബാറ്റ് ചെയ്തിരുന്നുവെങ്കിലും രണ്ടാം ഇന്നിങ്സിക് സബ്സ്റ്റിറ്റ്യൂട്ട് ആയി പുറത്തുപോയിരുന്നു. അതിനുശേഷം പൂരനായിരുന്നു ലഖ്നൗവിനെ നയിച്ചത്. ദീർഘകാലമായി പരിക്കിനാൽ കഷ്ടപ്പെടുന്ന രാഹുൽ ഐപിഎല്ലിലൂടെ ആണ് പരിക്കുമാറി തിരികെ വന്നത്‌. ഐപിഎല്ലിൽ വിക്കറ്റ് കീപ്പ് ചെയ്യരുത് എന്ന് എൻ സി എയുടെ നിർദ്ദേശം രാഹുലിന് ഉണ്ടായിരുന്നു എങ്കിലും രാഹുൽ രാജസ്ഥാൻ റോയൽസിനെതിരെ കീപ്പ് ചെയ്തിരുന്നു.

ഇത് താരത്തിന് വീണ്ടും പരിക്കേൽക്കാൻ കാരണമായി എന്നാണ് റിപ്പോർട്ടുകൾ. പരിക്ക് എത്രകാലം രാഹുലിനെ പുറത്തിരുത്തുമെന്ന് വ്യക്തമല്ല‌ രാഹുൽ കളിച്ചില്ല എങ്കിൽ അത് സൂപ്പർ ജയന്റ്സിന് വലിയ തിരിച്ചടിയാകും

Exit mobile version