Picsart 23 08 31 11 05 14 751

അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡ് അമ്രബാതിനായി ബിഡ് സമർപ്പിക്കുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനം അമ്രബാതിനായി ഒരു ബിഡ് സമർപ്പിക്കുന്നു. ട്രാൻസ്ഫർ വിൻഡോയിലെ അവസാന ദിവസമാണ് അമ്രബതിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കം ആരംഭിക്കുന്നത്. ഫിനാൻഷ്യൽ ഫെയർ പ്ലേ പ്രശ്നമാകുന്നതിനാൽ യുണൈറ്റഡ് ലോണിൽ ആകും അമ്രബതിനെ ടീമിലേക്ക് എത്തിക്കുക എന്നാണ് സൂചനകൾ. ലോണിന് അവസാനം യുണൈറ്റഡ് അദ്ദേഹത്തെ വാങ്ങാൻ തയ്യാറാകും.

ഈ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതൽ അമ്രബതിം ഫിയൊറെന്റിനയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബിഡിനായി കാത്തിരിക്കുകയാണ്. യുണൈറ്റഡും നേരത്തെ തന്നെ അമ്രബത് കരാർ ധാരണയിൽ എത്തിയിരുന്നു.

ഫ്രെഡിനെ വിറ്റ മാഞ്ചസ്റ്റർ യുണൈറ്റഡിന് വാൻ ഡെ ബീക് കൂടെ ക്ലബിൽ വിട്ടാലെ അമ്രബതിനെ സൈൻ ചെയ്യാൻ ആകുമായിരുന്നുള്ളൂ. ഇതുവരെ വാൻ ഡെ ബീകിനെ വിൽക്കാൻ യുണൈറ്റഡിന് ആയിട്ടില്ല. ഇന്ന് വാൻ ഡെ ബീക് ക്ലബ് വിടും എന്നാണ് സൂചന. സീസണിക് ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡിൽ ആയിരുന്നു ഏറ്റവും പ്രയാസം അനുഭവിക്കേണ്ടി വന്നത്.

മൊറോക്കൻ താരം അമ്രബത് കഴിഞ്ഞ ലോകകപ്പിൽ ലോക ശ്രദ്ധ നേടിയ പ്രകടനം മധ്യനിരയിൽ കാഴ്ചവെച്ചിരുന്നു. 26കാരനായ താരം 2020 മുതൽ ഫിയൊറെന്റിനക്ക് ഒപ്പം ഉണ്ട്. അതിനു മുമ്പ് ഹെല്ലാസ് വെറോണക്കായും ഇറ്റലിയിൽ കളിച്ചു. മൊറോക്കൻ ദേശീയ ടീമിനായി അമ്പതോളം മത്സരങ്ങൾ ഇതിനകം കളിച്ചിട്ടുണ്ട്.

Exit mobile version