Picsart 23 07 04 12 04 27 284

മാഞ്ചസ്റ്റർ യുണൈറ്റഡ് അമ്രബതിനായും രംഗത്ത്, നല്ല ഓഫർ ലഭിച്ചാൽ പരിഗണിക്കും എന്ന് ഫിയൊറെന്റീന

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിലേക്ക് സോഫിയാൻ അമ്രബതിനെ എത്തിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. എന്നാൽ ഇതുവരെ യുണൈറ്റഡ് താരത്തിനു വേണ്ടി ഔദ്യോഗിക ബിഡ് സമർപ്പിച്ചിട്ടില്ല എന്ന് ഫിയോറന്റീന ചീഫ് എക്സിക്യൂട്ടീവ് ഗ്യൂസെപ്പെ ബറോൺ പറഞ്ഞു. ഞങ്ങൾക്ക് അദ്ദേഹത്തിനായുള്ള ഒരു ബിഡും ഇതുവരെ ലഭിച്ചിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു.

“അമ്രബത് ഇപ്പോൾ ഫിയോറന്റീന കളിക്കാരനാണ്. ഒരു നല്ല ഓഫർ വന്നാൽ, ഞങ്ങൾ അത് പരിഗണിക്കും.” അദ്ദേഹം കൂട്ടിച്ചേർത്തു. 30 മില്യൺ യൂറോ ആണ് ഫിയോറന്റീന അമ്രബതിനായി പ്രതീക്ഷിക്കുന്നത്. മൊറോക്കൻ താരം കഴിഞ്ഞ ലോകകപ്പിൽ ലോക ശ്രദ്ധ നേടിയ പ്രകടനം മധ്യനിരയിൽ കാഴ്ചവെച്ചിരുന്നു. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സലോണ അടക്കം താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു.

26കാരനായ താരം 2020 മുതൽ ഫിയൊറെന്റിനക്ക് ഇപ്പം ഉണ്ട്. അതിനു മുമ്പ് ഹെല്ലാസ് വെറോണക്കായും ഇറ്റലിയിൽ കളിച്ചു. മൊറോക്കൻ ദേശീയ ടീമിനായി അമ്പതോളം മത്സരങ്ങൾ ഇതിനകം കളിച്ചിട്ടുണ്ട്.

Exit mobile version