പുതുമുഖ താരങ്ങളായ വോൾപാറ്റോയും യെംഗിയും ഓസ്‌ട്രേലിയയുടെ ലോകകപ്പ് ടീമിൽ
![Resizedimage 2026 06 01 10 20 00 4489[1]](https://fanport.in/wp-content/uploads/2026/06/ResizedImage_2026-06-01_10-20-00_44891.avif)
ടൂർണമെന്റിന് മുന്നോടിയായുള്ള വിപുലമായ പരിശീലന ക്യാമ്പിന് ശേഷം പ്രഖ്യാപിച്ച ഓസ്‌ട്രേലിയയുടെ 26 അംഗ ലോകകപ്പ് ടീമിൽ രണ്ട് അപ്രതീക്ഷിത മുഖങ്ങളെ ഉൾപ്പെടുത്തി പരിശീലകൻ ടോണി പോപോവിച്ച്. ഇതുവരെ അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ലാത്ത (uncapped) ക്രിസ്റ്റ്യൻ വോൾപാറ്റോ, ടെറ്റെ യെംഗി എന്നിവരാണ് ടീമിലിടം നേടി ആരാധകരെ അദ്ഭുതപ്പെടുത്തിയത്. അടുത്തിടെ ഇറ്റലിയിൽ നിന്ന് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി കളിക്കാൻ യോഗ്യത മാറ്റിയ വോൾപാറ്റോ, അവസാന നിമിഷമാണ് ക്യാമ്പിലെത്തിയതും അറ്റാക്കിംഗ് പ്ലേമേക്കറായി ടീമിൽ ഇടംപിടിച്ചതും. ജപ്പാൻ ക്ലബ്ബ് ഫുട്ബോളിൽ കളിക്കുന്ന മുന്നേറ്റ താരം യെംഗി, ക്യാമ്പിലെ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് ടീമിലെത്തിയത്.
സീനിയർ താരം മാറ്റ് റയാൻ തന്നെയായിരിക്കും ഓസ്‌ട്രേലിയയുടെ ഒന്നാം നമ്പർ ഗോൾകീപ്പർ. പാട്രിക് ബീച്ചിനെ മൂന്നാം ചോയ്സ് കീപ്പറായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഹാരി സൗട്ടർ, മാത്യു ലെക്കി തുടങ്ങിയ പരിചയസമ്പന്നർക്കൊപ്പം 17 ലോകകപ്പ് അരങ്ങേറ്റക്കാരുമായാണ് ഇത്തവണ സോക്കറൂസ് (Socceroos) എത്തുന്നത്. കടുത്ത മത്സരത്തിനൊടുവിൽ ബ്രാൻഡൻ ബോറെല്ലോ, കൈ റൗൾസ് എന്നിവർക്ക് ടീമിൽ ഇടം നഷ്ടമായി. പരിക്കുമൂലം 2022 ലോകകപ്പ് നഷ്ടമായ മാർട്ടിൻ ബോയ്ലിനെ ഇത്തവണ ഒഴിവാക്കിയതും ശ്രദ്ധേയമായി.
യുവത്വത്തിനും അനുഭവസമ്പത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ഓസ്‌ട്രേലിയൻ നിരയ്ക്ക് ഈ ലോകകപ്പിൽ എത്രത്തോളം മുന്നേറാൻ സാധിക്കുമെന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.
AUSTRALIA SQUAD: Patrick Beach, Aziz Behich, Jordan Bos, Cameron Burgess, Alessandro Circati, Milos Degenek, Cameron Devlin, Jason Geria, Lucas Herrington, Ajdin Hrustic, Nestory Irankunda, Jackson Irvine, Jacob Italiano, Paul Izzo, Mathew Leckie, Awer Mabil, Connor Metcalfe, Aiden O’Neill, Paul Okon-Engstler, Mat Ryan, Harry Souttar, Mohamed Toure, Kai Trewin, Nishan Velupillay, Cristian Volpato, Tete Yengi
——————————–