നോർത്ത് ലണ്ടൻ ചുവപ്പിച്ചു ആഴ്‌സണൽ കിരീടപോരാട്ടത്തിൽ ചെൽസിയും ആയുള്ള അകലം കുറച്ചു

വനിത സൂപ്പർ ലീഗിൽ നോർത്ത് ലണ്ടൻ ഡാർബിയിൽ ടോട്ടൻഹാമിനെ തോൽപ്പിച്ചു കിരീടപോരാട്ടത്തിൽ ചെൽസിയും ആയുള്ള അകലം ഒരു പോയിന്റ് ആയി ചുരുക്കി ആഴ്‌സണൽ വനിതകൾ. ആഴ്‌സണൽ ആധിപത്യം കണ്ട മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്ക് ആയിരുന്നു അവരുടെ ജയം. മത്സരത്തിൽ നാലാം മിനിറ്റിൽ തന്നെ ആഴ്‌സണൽ മുന്നിലെത്തി. ലീ വില്യംസിന്റെ പാസിൽ നിന്നു ബെഥനി മെഡ് ആണ് ആഴ്‌സണലിന് മുൻതൂക്കം സമ്മാനിച്ചത്. തുടർന്ന് ഗോൾ തിരിച്ചടിക്കാൻ ടോട്ടൻഹാം ശ്രമങ്ങൾ ഉണ്ടായി.

Screenshot 20220505 023925

രണ്ടാം പകുതിയിൽ കാറ്റലിൻ ഫോർഡിന്റെ മികവ് ആണ് കാണാൻ ആയത്. 71 മത്തെ മിനിറ്റിൽ തന്റെ ആദ്യ ഗോൾ താരം കണ്ടത്തി. തുടർന്ന് 82 മത്തെ മിനിറ്റിൽ കോർണറിൽ നിന്നും ലഭിച്ച അവസരത്തിൽ നിന്നു ബെഥനി മെഡ് നൽകിയ പാസിൽ നിന്നു അതുഗ്രൻ ഷോട്ടിലൂടെ കാറ്റലിൻ ഫോർഡ് ആഴ്‌സണൽ ജയം ഉറപ്പിച്ചു. 96 മത്തെ മിനിറ്റിൽ ലഭിച്ച പെനാൽട്ടി നഷ്ടപ്പെടുത്തിയ ആഞ്ചല ആഡിസൺ ടോട്ടൻഹാമിനു ആശ്വാസഗോളും നിഷേധിച്ചു. താരത്തിന്റെ അവസാന നിമിഷത്തെ പെനാൽട്ടി പോസ്റ്റിൽ ഇടിച്ചു മടങ്ങുക ആയിരുന്നു. നിലവിൽ ലീഗിൽ ഇനി വെറും 1 മത്സരം മാത്രം ബാക്കിയുള്ളപ്പോൾ ചെൽസിക്ക് 53 പോയിന്റുകളും ആഴ്‌സണലിന് 52 പോയിന്റുകളും ആണ് ഉള്ളത്.