Picsart 23 11 20 01 57 57 438

കോഹ്‍ലിയ്ക്ക് 2031 ലോകകപ്പും കളിയ്ക്കുവാനാകും, താരം ഫിറ്റ് ആണ് – വാര്‍ണര്‍

ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‍ലിയ്ക്ക് 2031 ഏകദിന ലോകകപ്പിൽ കളിയ്ക്കാനാകുമെന്ന് പറഞ്ഞ് ഡേവിഡ് വാര്‍ണര്‍. താരത്തിന്റെ ഫിറ്റ്നസ്സ് ലെവൽ അത്രമേൽ മികച്ചതാണെന്നും അദ്ദേഹത്തിന് കളിയോടുള്ള സ്നേഹം അത്രമേലുണ്ടെന്നും അതിനാൽ തന്നെ ഇത് അസംഭവ്യമായ കാര്യമല്ലെന്നും വാര്‍ണര്‍ കൂട്ടിചേര്‍ത്തു.

നിലവിൽ 35 വയസ്സുള്ള താരം അടുത്ത ലോകകപ്പിന്റെ സമയത്ത് 39 വയസ്സിലേക്ക് എത്തും. 2031 ലോകകപ്പ് സമയത്ത് 43 വയസ്സാകുന്ന വിരാട് കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണെങ്കിലും സോഷ്യൽ മീഡിയയിൽ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയെന്ന നിലയിലാണ് വാര്‍ണറുടെ പ്രതികരണം.

Exit mobile version