ടി20 ലോകകപ്പിന് മുന്നെ സൂര്യകുമാറിന്റെയും ഗില്ലിൻ്റെയും ഫോം ഇന്ത്യക്ക് ആശങ്ക നൽകുന്നു; ദീപ് ദാസ്ഗുപ്ത

Newsroom

Picsart 25 12 10 17 59 09 554


ഇന്ത്യയുടെ മൊത്തത്തിലുള്ള ടി20ഐ ടീമിനെ ആലോചിച്ച് ആശങ്ക ആവശ്യമില്ലെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദീപ് ദാസ്ഗുപ്ത അഭിപ്രായപ്പെട്ടെങ്കിലും, ടീമിൻ്റെ ക്യാപ്റ്റൻ-വൈസ് ക്യാപ്റ്റൻ കൂട്ടുകെട്ടായ സൂര്യകുമാർ യാദവിൻ്റെയും ശുഭ്മാൻ ഗില്ലിൻ്റെയും പ്രകടനം ആശങ്ക നൽകുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ ശക്തമായി മുന്നേറുമ്പോഴും, ഈ രണ്ട് ടോപ്-ഓർഡർ താരങ്ങളുടെ ബാറ്റിൽ നിന്ന് സ്ഥിരമായി റൺസ് ഒഴുകുന്നില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Picsart 23 10 10 09 25 46 642


“സൂര്യകുമാർ യാദവിനെയും ശുഭ്മാൻ ഗില്ലിനെയും കുറിച്ച് ശരിക്കും ഇതൊരു ആശങ്കയാണെന്ന് ഞാൻ പറയില്ല, പക്ഷേ അവർ റൺസ് നേടുന്നത് കാണാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. റൺസിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയാൽ, നിങ്ങൾക്ക് സ്വതന്ത്രമായി ബാറ്റ് ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല.” അദ്ദേഹം പറഞ്ഞു ‌

“സൂര്യയുടെ കാര്യത്തിൽ ഇത് ഒരു പരമ്പരയുടെ മാത്രം പ്രശ്നമല്ല, ക്യാപ്റ്റൻസി ഏറ്റെടുത്തതിന് ശേഷം (കഴിഞ്ഞ വർഷം) അദ്ദേഹത്തിൻ്റെ ഏറ്റവും മികച്ച പ്രകടനം ഞങ്ങൾ കണ്ടിട്ടില്ല.” ദീപ് ദാസ് ഗുപ്ത കൂട്ടിച്ചേർത്തു.