12 റൺസിനിടെ 5 വിക്കറ്റ് നഷ്ടം, അവസാനം ഒറ്റയാൾ പോരാട്ടവുമായി സൂര്യകുമാര്‍ യാദവ്

ഐപിഎലില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് മുംബൈ ഇന്ത്യന്‍സ്. രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് മികവിൽ മുംബൈ 6.2 ഓവറിൽ 50 റൺസ് നേടി മികച്ച നിലയിലാണ് നിന്നതെങ്കിലും പിന്നീട് മുംബൈ തകരുന്ന കാഴ്ചയാണ് കണ്ടത്.

50/0 എന്ന നിലയിൽ നിന്ന് 12 റൺസ് നേടുന്നതിനിടെ 5 വിക്കറ്റാണ് മുംബൈ നഷ്ടമായത്. 79/6 എന്ന നിലയിലേക്ക് വീണ ശേഷം സൂര്യകുമാര്‍ യാദവും ജയ്ദേവ് ഉനഡ്കടും ചേര്‍ന്ന് മുംബൈയെ 151 റൺസിലേക്ക് എത്തിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റിൽ  41 പന്തിൽ നിന്ന് 72 റൺസാണ് നേടിയത്.

5 സിക്സുകള്‍ ഉള്‍പ്പെടെ 37 പന്തിൽ നിന്ന് 68 റൺസാണ് സൂര്യകുമാര്‍ യാദവ് നേടിയത്. ജയ്ദേവ് ഉനഡ്കട് 13 റൺസും നേടി.

ബാംഗ്ലൂരിന് വേണ്ടി വനിന്‍ഡു ഹസരംഗയും ഹര്‍ഷൽ പട്ടേലും രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version