ലാലിഗയിലും വിജയം തുടർന്ന് റയൽ മാഡ്രിഡ്, ബഹുദൂരം മുന്നിൽ

റയൽ മാഡ്രിഡ് ലാലിഗ കിരീട പോരാട്ടത്തിൽ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. അവർ ഇന്ന് ഹോം മത്സരത്തിൽ ഗെറ്റഫയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തു. ആദ്യ പകുതിയിൽ 38ആം മിനുട്ടിൽ വിനീഷ്യസിന്റെ അസിസ്റ്റിൽ നിന്ന് കസമേറോ ആണ് റയൽ മാഡ്രിഡിന് ലീഡ് നൽകിയത്‌. രണ്ടാം പകുതിയിൽ 68ആം മിനുട്ടിൽ റൊഡ്രീഗോയുടെ പാസിൽ നിന്ന് ലൂകാസ് വാസ്കസ് ആണ് റയൽ മാഡ്രിഡിന് രണ്ടാം ഗോൾ നൽകിയത്.
20220410 020627
ഈ വിജയത്തോടെ റയൽ മാഡ്രിഡിന് 31 മത്സരങ്ങളിൽ നിന്ന് 72 പോയിന്റായി. രണ്ടാമതുള്ള സെവിയ്യയെക്കാൾ 12 പോയിന്റിന്റെ ലീഡ് റയലിന് ഉണ്ട്. ഇനി ലീഗിൽ 13 പോയിന്റ് കൂടെ മതി റയലിന് കിരീടം ഉറപ്പിക്കാൻ.

Exit mobile version