ബോഹ്‍ലി യുഗത്തിലെ ആദ്യ സൈനിങ്‌, റഫീഞ്ഞ ചെൽസിക്ക് സ്വന്തം

പുതിയ ഉടമ ബോഹ്‍ലി കീഴിൽ ആദ്യ സൈനിങ്‌ നടത്തി നടത്താനൊരുങ്ങി ചെൽസി. ലീഡ്സ് യുണൈറ്റഡ് താരം റഫീഞ്ഞയെ സ്വന്തമാക്കാനുള്ള ചെൽസിയുടെ ബിഡ് ലീഡ്സ് അംഗീകരിച്ചതായി പ്രമുഖ മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്യുന്നു. ചെൽസിയുടെ ലീഡ്സ് യുണൈറ്റഡും തമ്മിൽ ട്രാൻസ്ഫർ തുകയുടെ കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. ഏകദേശം 60-65 മില്യൺ പൗണ്ട് നൽകിയാവും ചെൽസി റഫീഞ്ഞയെ സ്വന്തമാക്കുക.

വ്യക്തിഗത കരാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ താരവും ചെൽസിയും തമ്മിൽ ഉടൻ തന്നെ ചർച്ച നടത്തി തീരുമാനിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. റഫീഞ്ഞയെ സ്വന്തമാക്കാൻ ചെൽസിക്ക് പുറമെ ബാഴ്‌സലോണ, ആഴ്‌സണൽ എന്നിവർ രംഗത്തുണ്ടായിരുന്നെങ്കിലും ലീഡ്സ് യുണൈറ്റഡ് ചെൽസിയുടെ ഓഫർ സ്വീകരിക്കുകയായിരുന്നു. നേരത്തെ ആഴ്‌സണൽ താരത്തിനായി സമർപ്പിച്ച ബിഡ് ലീഡ്സ് നിരസിച്ചിരുന്നു.

Exit mobile version