“ഗോൾ അടിക്കൽ എന്റെ ജോലി, ഈ തുടക്കം ഗംഭീരം” – പൊപ്ലാനിക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ വിജയശില്പി ആയ പൊപ്ലാനിക് ഈ സീസൺ തുടക്കം ഗംഭീര അനുഭവമാണെന്ന് അഭിപ്രായപ്പെട്ടു. മത്സരശേഷമാണ് താരം ഐ എസ് എല്ലിലെ തന്റെ ആദ്യ അനുഭവത്തെ കുറിച്ച് പറഞ്ഞത്. 77ആം മിനുട്ടിൽ പൊപ്ലാനിക്കാണ് ഒരു ഹെഡറിലൂടെ കളിയിൽ കേരളത്തെ ആദ്യ മുന്നിൽ എത്തിച്ചത്. പൊപ്ലാനിക്കിൽ മത്സരത്തിലെ മികച്ച താരമായും തിരഞ്ഞെടുത്തിരുന്നു.

ഗോൾ അടിക്കുക തന്റെ ജോലി ആണെന്നും. നിരവധി അവസരങ്ങൾ ലഭിച്ചു എങ്കിലും ഇന്ന് ഒരു ഗോളെ നേടാൻ ആയുള്ളൂ എന്നും താരം പറഞ്ഞു. ഈ ഗോൾ തന്റെ ഐ എസ് എല്ലിലെ അവസാന ഗോൾ ആയിരിക്കില്ല എന്നും പൊപ്ലാനിക് പറഞ്ഞു. പരിശീലകർക്കും ആരാധകർക്കും നന്ദി പറയുന്നതായും പൊപ്ലാനിക് പറഞ്ഞു.