“കോറോ അല്ല ഏതു സ്ട്രൈക്കർ വന്നാലും ഒരു പ്രശ്നവുമില്ല”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് എഫ് സി ഗോവയെ നേരിടുമ്പോൾ കേരളം നേരിടുന്ന പ്രധാന വെല്ലുവിളി ഗോവയുടെ സ്റ്റാർ സ്ട്രൈക്കർ കോറോ ആകും. ലീഗിലെ ടോപ്പ് സ്കോറർ ആയ കോറോയെ തടയാനായി പക്ഷെ പ്രത്യേക പ്ലാനുകൾ ഒന്നും ഒരുക്കുന്നില്ല എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ ലാകിച് പെസിച് പറയുന്നത്. കോറോ എന്ന ഒരാളെ മാത്രം നോക്കാൻ പറ്റില്ല. എപ്പോഴും ഒരു ടീമിനെതിരെ ആണ് കളിക്കുന്നത്. തന്ത്രങ്ങളും ടീമിനെ നോക്കി ആകും, വ്യക്തികളെ നോക്കി ആകില്ല. പെസിച് പറഞ്ഞു.

സീസണിൽ ഇതുവരെ ആറു ഗോളുകൾ കോറോ നേടിയിട്ടുണ്ട്. നാലു അസിസ്റ്റും താരം സ്വന്തം പേരിൽ കുറിച്ചു. ഗോൾ സ്കോറിംഗിലും അസിസ്റ്റിലും കോറോ തന്നെയാണ് മുന്നിൽ ഉള്ളതും. ടീമായി ഡിഫൻഡ് ചെയ്താ കോറോ അല്ല ഏതൊരു സ്ട്രൈക്കറും ഒരു പ്രശ്നമേ അല്ലാ എന്നും പെസിച് പറഞ്ഞു. ഡിഫൻസിലെ എല്ലാവരും നന്നായി കളിക്കണം എന്നേ ഉള്ളൂ. എന്നും സെർബിയൻ താരം പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഒരുപാട് മെച്ചപ്പെട്ടു. ഡിഫൻസീവ് പരമായും നല്ല കളിയാണ് കാഴ്ചവെക്കുന്നത്. ലോംഗ് റേഞ്ചർ പോലുള്ള ഗോളുകൾ ആർക്കും തടയാൻ ആവില്ല എന്നും അതൊഴിച്ചാൽ നല്ല ഡിഫൻസീവ് സെറ്റപ്പ് ആണ് കേരളം എന്നും പെസിച് പറഞ്ഞു. ഇന്ന് മുതൽ വിജയിച്ച് തുടങ്ങുമെന്നും പെസിച് ഉറപ്പ് പറയുന്നു.