Site icon Fanport

നെയ്മർ പരിക്ക് മാറി തിരികെയെത്തി, ഇനി പി എസ് ജിക്ക് ശക്തി കൂടും

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ പരിക്ക് മാറി തിരികെയെത്തി. താരം ഇന്ന് മുതൽ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. നീണ്ട രണ്ട് മാസങ്ങൾക്ക് ശേഷമാണ് നെയ്മർ പരിശീലനത്തിന് എത്തിയത്. താരം മാച്ച് സ്ക്വാഡിലേക്ക് എത്താൻ ഇനിയും സമയം എടുക്കും. സീസൺ അവസാന പകുതിയിലേക്ക് കടന്ന സമയത്ത് നെയ്മർ കൂടെ എത്തിയത് പി എസ് ജിയുടെ ശക്തി കൂട്ടും. നെയ്മർ, എമ്പപ്പെ, മെസ്സി സഖ്യത്തെ അധികം കാണാം ഫുട്ബോൾ പ്രേമികൾക്ക് ഇതുവരെ ആയിരുന്നില്ല.
20220208 210213

താരത്തിന്റെ ലിഗമന്റിന് ആയിരുന്നി പരിക്കേറ്റത്. ശസ്ത്രക്രിയ വേണ്ടി വന്നില്ല എന്നത് കൊണ്ടാണ് രണ്ട് മാസം കൊണ്ട് തിരികെ എത്തിയത്.പി എസ് ജിയുടെ സെന്റ് എറ്റിയന് എതിരായ വിജയത്തിനിടയിലായിരുന്നു ബ്രസീലിയൻ താരത്തിന് പരിക്കേറ്റത്. പിറകിൽ നിന്നുള്ള ഒരു ടാക്കിളിൽ ആയിരുന്നു പരിക്ക്.

Exit mobile version