Picsart 22 11 06 19 23 33 433

മെസ്സി ഇല്ലാ മത്സരത്തിൽ ഹീറോ ആയി നെയ്മർ

പരിക്ക് കാരണം ലയണൽ മെസ്സി വിട്ടു നിന്ന മത്സരത്തിൽ പി എസ് ജിയുടെ ഹീറോ ആയി നെയ്മർ. ഇന്ന് ലീഗിലെ എവേ മത്സരത്തിൽ എഫ്വ്സി ലൊരിയന്റിനെ നേരിട്ട പി എസ് ജി 2-1ന്റെ വിജയം സ്വന്തമാക്കിയപ്പോൾ ഒരു ഗോളും ഒരു അസിസ്റ്റുമായി നെയ്മർ ആണ് ചുക്കാൻ പിടിച്ചത്.

ഇന്ന് തുടക്കത്തിൽ ലീഡ് എടുക്കാൻ പി എസ് ജിക്ക് ആയിരുന്നു. ലൊറിയന്റിന്റെ ഗോൾ കീപ്പറും ഡിഫൻസും ചെറിയ പാസുകൾ ചെയ്തു കളിക്കുന്നതിനിടയിൽ പ്രസ് ചെയ്ത് കൊണ്ട് പി എസ് ജി പന്ത് തട്ടിയെടുക്കുകയും അവസരം മുതലെടുത്ത് നെയ്മർ ഗോൾ നേടുകയുമായിരുന്നു. ഈ ഗോളിന്റെ ലീഡ് ആദ്യ പകുതിയുടെ അവസാനം വരെ തുടർന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ പക്ഷെ അവർ ലീഡ് കൈവിട്ടു. 53ആം മിനുട്ടിൽ തെരമസ് മോഫിയുടെ ഒരു ഇടം കലാൻ ഷോട്ട് ആണ് ലോറിയന്റിന്റെ സമനില ഗോളായി മാറിയത്. ഈ ഗോളിന് ശേഷം പി എസ് ജി വിജയ ഗോളിനായി ആഞ്ഞു ശ്രമിച്ചു. അവസാനം 81ആം മിനുട്ടിൽ ഡാനിലോ വീണ്ടും പി എസ് ജിയെ മുന്നിൽ എത്തിച്ചു. നെയ്മറിന്റെ ഒരു കോർണറിൽ നിന്ന് ഹെഡറിലൂടെ ആയിരുന്നു ഡാനിലോയുടെ ഗോൾ.

ഈ വിജയത്തോടെ പി എസ് ജി ലീഗിൽ 14 മത്സരങ്ങളിൽ നിന്ന് 38 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ്. ഇനി ലോകകപ്പിനു മുമ്പ് ഒരു മത്സരം കൂടെ പി എസ് ജി കളിക്കും.

Exit mobile version