മെസ്സി പത്താം നമ്പർ അണിഞ്ഞ് എത്തിയിട്ടും പി എസ് ജിക്ക് പരാജയം, ഫ്രഞ്ച് കപ്പിൽ നിന്ന് പുറത്ത്

ഫ്രഞ്ച് കപ്പ് കിരീടം നിലനിർത്താനുള്ള പി എസ് ജി മോഹങ്ങൾക്ക് തിരിച്ചടി. ഇന്ന് നടന്ന മത്സരത്തിൽ നീസിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് ആണ് പി എസ് ജി പുറത്തായത്. നിശ്ചിത സമയത്ത് ഗോൾ രഹിതമായി അവസാനിച്ച കളി പെനാൾട്ടി ഷൂട്ടൗട്ടിൽ നീസ് 6-5ന് വിജയിക്കുക ആയിരുന്നു. പി എസ് ജിയിൽ നിന്ന് ലോണിൽ നീസിൽ കളിക്കുന്ന ഗോൾ കീപ്പർ മാർസിൻ ബുൾക ആണ് പി എസ് ജിക്ക് വില്ലനായത്. നിശ്ചിത സമയത്ത് താരം 11 സേവുകളോളം നടത്തിയിരുന്നു. പിന്നാലെ പെനാൾട്ടിയിലും താരത്തിന്റെ പ്രകടനം നിർണായകമായി.
20220201 054020

ലയണൽ മെസ്സി പി എസ് ജിയിൽ എത്തിയ ശേഷം ആദ്യമായി പത്താം നമ്പർ ജേഴ്സി അണിഞ്ഞ് ഇറങ്ങിയ മത്സരമായിരുന്നു ഇത്‌. മെസ്സിക്കും പി എസ് ജിയെ രക്ഷിക്കാൻ ആയില്ല. ഈ പരാജയം പരിശീലകൻ പോചടീനോയെ വലിയ സമ്മർദ്ദത്തിൽ ആക്കും.

Exit mobile version