അവസാനം ഒബമായങ് ബാഴ്സലോണ താരമായി

ട്രാൻസ്ഫർ ഡെഡ് ലൈൻ ഡേയിലെ നാടകീയതകൾക്ക് എല്ലാം ഒടുവിൽ മുൻ ആഴ്സണൽ ക്യാപ്റ്റൻ ഒബമയാങ് ബാഴ്സലോണ താരമായി. ബാഴ്സലോണയിൽ മെഡിക്കൽ പൂർത്തിയാക്കിയ ഒബമയാങ് അവിടെ പുതിയ കരാർ ഒപ്പുവെച്ചു. ഡെംബലെ ക്ലബ് വിടാതെ തന്നെ ഒബമായങ്ങിനെ രജിസ്റ്റർ ചെയ്യാൻ ബാഴ്സലോണക്ക് ആകും. ആഴ്സണൽ ഒബമയാങ്ങിന്റെ കരാർ റദ്ദാക്കും.
20220201 052028
അർട്ടേറ്റയുമായി ഉണ്ടായ പ്രശ്നങ്ങൾക്ക് ശേഷം അവസാന മാസങ്ങളിൽ ഒബമയാങ് ആഴ്സണൽ സ്ക്വാഡിൽ നിന്ന് പുറത്തായിരുന്നു. ക്ലബ് വിട്ടത് കൊണ്ട് താരത്തിന് തിരികെ ഫുട്ബോൾ കളത്തിൽ എത്താൻ ആകും. 2018 മുതൽ ആഴ്സണലിന് ഒപ്പം ഒബമായങ് ഉണ്ട്. അതിനു മുമ്പ് ഡോർട്മുണ്ടിന്റെ താരമായിരുന്നു.

Exit mobile version