Picsart 24 08 22 21 17 58 587

കാത്തിരിപ്പ് അവസാനിച്ചു! മിഖേൽ മെറീനോ ഉടൻ ആഴ്‌സണൽ താരമാകും

ഏതാണ്ട് ഒന്നര മാസം നീണ്ട ചർച്ചകൾക്ക് അവസാനം റയൽ സോസിദാഡിന്റെ സ്പാനിഷ് മധ്യനിര താരം മിഖേൽ മെറീനോ ഉടൻ ആഴ്‌സണൽ താരമാവും. നേരത്തെ തന്നെ താരവും ആയി വ്യക്തിഗത ധാരണയിൽ എത്തിയ ആഴ്‌സണൽ ദിവസങ്ങൾ നീണ്ട മാരത്തോൺ ചർച്ചകൾക്ക് ഒടുവിൽ സ്പാനിഷ് ക്ലബും ആയി താരത്തിന്റെ തുകയിൽ ധാരണയിൽ എത്തിയത്. സ്‌പെയിനിന്റെ യൂറോ കപ്പ് ജയത്തിൽ നിർണായക പങ്ക് വഹിച്ച 28 കാരനായ താരത്തിന് ആയി 33.5 മില്യൺ യൂറോയും 5 മില്യൺ ആഡ് ഓൺ തുകയും ആണ് ആഴ്‌സണൽ മുടക്കുക.

മിഖേൽ മെറീനോ

നാലു കൊല്ലത്തെ കരാർ ആവും സ്പാനിഷ് താരം ആഴ്‌സണലിൽ ഒപ്പ് വെക്കുക. ഈ കരാർ അവസാനിച്ച ശേഷം ഒരു കൊല്ലം നീട്ടാനും ക്ലബിന് ആവും. കഴിഞ്ഞ ജൂലൈ മുതൽ താരത്തിന് പിറകിൽ ഉള്ള ആഴ്‌സണൽ താരവും ആയി നേരത്തെ ധാരണയിൽ എത്തിയിരുന്നു. എന്നാൽ സ്പാനിഷ് ക്ലബും ആയുള്ള ചർച്ചകൾ ആണ് നീണ്ടു പോയത്. നേരത്തെ ബാഴ്‌സലോണ, അത്ലറ്റികോ മാഡ്രിഡ് അടക്കം പല ക്ലബുകളും താരത്തിന് ആയി ശ്രമം നടത്തിയെങ്കിലും ആഴ്‌സണലിൽ ചേരണം എന്ന മെറീനോയുടെ താൽപ്പര്യം കാരണം അവർ പിന്മാറുക ആയിരുന്നു. ആഴ്‌സണലിന്റെ സ്പാനിഷ് പരിശീലകൻ മിഖേൽ ആർട്ടെറ്റയുടെ പ്രത്യേക താൽപ്പര്യവും മെറീനോയുടെ വരവിൽ നിർണായകമായി.

Exit mobile version