മാഡ്രിഡിന്റെയും മാഞ്ചെസ്റ്റെറിന്റെയും സൗഹൃദത്തിന്റെ കഥ

ajayradh

Download the Fanport app now!
Appstore Badge
Google Play Badge 1

പലപ്പോഴും മാഞ്ചെസ്റ്റെർ യുണൈറ്റഡിന്റെ ആരാധകർ റയൽ മാഡ്രിഡിനെ പിന്തുണക്കുന്നത് ചെയ്യുന്നത് എന്ത് കൊണ്ടായിരിക്കാം? ക്രിസ്റ്റിയാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, നിസ്റ്റൽ റൂയി എന്നിങ്ങനെ സൂപ്പർ താരങ്ങളുടെ ട്രാൻസ്ഫർ കൊണ്ടാണോ? ആയിരിക്കാം, പക്ഷെ അതിലും വലിയൊരു കഥ ഇതിന് പിറകിൽ ഉണ്ട്, രണ്ട് നഗരങ്ങളുടെ, രണ്ട് വ്യക്തികളുടെ കഥ

1950കളിൽ ‘മാറ്റ് ബുസ്‌ബി’ യുടെ ‘ ബുസ്‌ബി ബേബ്സ് ‘ യുണൈറ്റഡിന്റെ യുവനിര തരംഗമായി മാറുകയായിരുന്നു. പതിറ്റാണ്ടുകളോളം കിരീടം നേടാതിരുന്ന ടീമിനെ തുടർച്ചയായ കിരീടങ്ങളിലേക്ല് ബുസ്‌ബി നയിച്ചു. യുണൈറ്റഡിന്റെ യുവനിരയിൽ ആകൃഷ്ടനായ റയൽ മാഡ്രിഡ്‌ പ്രസിഡന്റ്‌ സാന്റിയാഗോ ബെർണബ്യൂ 1957ൽ മാറ്റ് ബുസ്‌ബിയെ മാഡ്രിഡിന്റെ പരിശീലകൻ ആകാൻ ക്ഷണിച്ചു. നിങ്ങൾക്കായി മാഡ്രിഡിൽ ഒരു സ്വർഗം കാത്തിരിക്കുന്നു എന്നായിരുന്നു ബെർണാബ്യൂന്റെ ഓഫർ. എന്നാൽ തന്റെ സ്വർഗം മാഞ്ചസ്റ്ററിൽ ആണെന്ന് പറഞ്ഞു ബുസ്‌ബി സ്നേഹത്തോടെ ആ ഓഫർ നിരസിച്ചു

എന്നാൽ 1958 ലെ ചാമ്പ്യൻസ് ലീഗ് മത്സരം കഴിഞ്ഞു മടങ്ങവേ ഉണ്ടായ മ്യൂണിച് വിമാന ദുരന്തം യുണൈറ്റഡിന്റെ അടിവേര് മുതൽ പിഴുതെറിഞ്ഞു. ക്ലബ്‌ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ആ വർഷം ചാമ്പ്യൻസ് ലീഗ് നേടിയ റയൽ മാഡ്രിഡ്‌ ട്രോഫി യുണൈറ്റഡിന് സമർപ്പിക്കുന്നു എന്ന് പറഞ്ഞു.

മാറ്റ് ബുസ്‌ബി മാഡ്രിഡിന്റെ ഓഫർ നിരസിച്ചെങ്കിലും ബെർണാബ്യൂവിന്റെ അടുത്ത സുഹൃത്തായി മാറിക്കഴിഞ്ഞിരുന്നു. യുണൈറ്റഡിനെ സഹായിക്കാനും ഒന്നാം ഡിവിഷനിൽ തുടരാനും മാഡ്രിഡ്‌ മുന്നോട്ടു വന്നു. മറ്റൊരു ക്ലബിനും കഴിയാത്ത തരത്തിൽ, യുണൈറ്റഡിന്റെ താരങ്ങൾക്ല് സ്പെയിനിലെ മാഡ്രിഡിന്റെ ആശുപത്രി അനുവദിച്ചു നൽകുകയും, യുണൈറ്റഡിനു വേണ്ടി ഫ്ലാഗുകൾ നിർമിച്ചു സ്പെയിനിൽ വില്പന നടത്തി തുക യൂണൈറ്റഡിന് ഏല്പിക്കുകയും ചെയ്തു.

മാഡ്രിഡിന്റെ ആ കാലത്തെ ഏറ്റവും മികച്ച താരം ഡി സ്റ്റിഫാനോയെ ലോണിൽ യുണൈറ്റഡിന് നൽകാനും ബെർണാബ്യൂ ഒരുക്കമായി. എന്നാൽ ബ്രിട്ടനിലെ ഫുട്ബോൾ അസോസിയേഷൻ ഈ നീക്കം മുടക്കി. അതിനു ശേഷം മാഞ്ചെസ്റ്റെർ യൂണൈറ്റഡുമായി സൗഹൃദ മതസരങ്ങളുടെ പരമ്പര നടത്തി ലഭിച്ച തുക യുണൈറ്റഡിന്റെ പുനർ നിർമാണത്തിന് നൽകുകയുണ്ടായി.

ഒരു പതിറ്റാണ്ടിനിപ്പുറം ബുസ്‌ബിയുടെ യുണൈറ്റഡ് 1968ൽ യൂറോപ്പിലെ ചാമ്പ്യന്മാരായി. സെമി ഫൈനലിൽ മാഡ്രിഡിനെ തോല്പിച്ചുകൊണ്ട്. ” തങ്ങളെ ആരെങ്കിലും തോല്പിക്കുമെങ്കിൽ അത് മാഞ്ചെസ്റ്റെർ യുണൈറ്റഡ് ആണെങ്കിൽ ഞാൻ സന്തോഷിക്കുന്നു” എന്നാണ് ബെർണാബ്യൂ പറഞ്ഞത്. രണ്ടു വ്യക്തികൾ തമ്മിലുള്ള സൗഹൃദം രണ്ടു ക്ലബ്ബുകളുടെ ചരിത്രമാവുകയായിരുന്നു.