ജംഷദ്പൂരിനെതിരായത് തന്റെ കീഴിലെ ഏറ്റവും മോശം പ്രകടനമെന്ന് ഗോവ കോച്ച്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ ജംസഷദ്പൂരിനോട് ഏറ്റ 4-1ന്റെ പരാജയം തന്റെ കീഴിൽ നടന്ന ഏറ്റവും മോശം പ്രകടനമാണ് എന്ന് പറഞ്ഞ് എഫ് സി ഗോവൻ പരിശീലകൻ ലൊബേര. ടീം ഉത്തരവാദിത്തമില്ലാത്തത് പോലെയാണ് കളിച്ചത്. തങ്ങളുടെ ആരാധകരെ തൃപ്തിപ്പെടുത്താൻ ഉള്ള പ്രകടനം തങ്ങൾക്ക് കളിക്കാനായില്ല എന്നും ലൊബേര പറഞ്ഞു. ജംഷദ്പൂർ ഇന്നലെ ഗോവയേക്കാൾ ഒരു പാട് മെച്ചമായിരുന്നെന്നും എഫ് സി ഗോവ കോച്ച് സമ്മതിച്ചു.

താൻ എഫ് സി ഗോവയുടെ ചുമതലയേറ്റ ശേഷം ഇത്തരം ഒരു പ്രകടനം ഗോവയിൽ നിന്ന് ഉണ്ടായിട്ടില്ല. ഇതാണ് തങ്ങളുടെ ഏറ്റവും മോശം പ്രകടനം. ലൊബേര പറഞ്ഞു. എന്നാൽ ഇന്നലത്തെ പരാജയം കൊറോയുടെ അഭാവം കാരണമാണെന്ന് സമ്മതിക്കാൻ ലൊബേര തയ്യാറായില്ല. ഇന്നലത്തെ പ്രകടനം കണ്ടാൽ ഒരാളുടെ കുറവാണോ എന്ന് തോന്നുമോ എന്ന മറുചോദ്യമാണ് ഗീവനെ പരിശീലകൻ ചോദിച്ചത്.