Picsart 24 01 17 21 11 40 881

രോഹിത് ശർമ്മ ചരിത്രം സൃഷ്ടിച്ചു, 5 ടി20 സെഞ്ച്വറികൾ നേടുന്ന ആദ്യ താരം

രോഹിത് ശർമ്മ ഇന്ന് ക്രിക്കറ്റ് ചരിത്രത്തിൽ 5 ടി20 അന്താരാഷ്ട്ര സെഞ്ചുറികൾ നേടുന്ന ആദ്യ കളിക്കാരനായി തന്റെ പേര് എഴുതിച്ചേർത്തു. അഫ്ഗാനിസ്ഥാനെതിരെ നേടിയ സെഞ്ച്വറിയിലൂടെയാണ് രോഹിത് ചരിത്രത്തിലേക്ക് കടന്നത്. രോഹിത് ഇന്ന് 69 പന്തിൽ 121 റൺസ് നേടി പുറത്താകാതെ നിന്നു.

ഇന്ത്യൻ താരം സൂര്യകുമാർ യാദവും ഓസ്‌ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്‌വെല്ലും ആണ് രോഹിതിന് പിറകിൽ ഉള്ളത്. 4 വീതം സെഞ്ച്വറികൾ ഇരുവരും നേടിയിട്ടുണ്ട്. രോഹിത് ശർമ്മ ആദ്യ രണ്ട് മത്സരങ്ങളിലും ഡക്കിൽ പോയപ്പോൾ ഏറെ വിമർശനം നേരിട്ടിരുന്നു. അപ്പോൾ ഉയർന്ന വിമർശനങ്ങൾക്ക് എല്ലാം ഈ സെഞ്ച്വറിയോടെ രോഹിത് മറുപടി പറഞ്ഞു.

Exit mobile version