രോഹൻ മാസ്സ്, സഞ്ജു ക്ലാസ്; ഇരട്ട സെഞ്ച്വറിയുമായി കേരള ഓപ്പണർമാർ!

Rishad

Sanju Rohan Kerala

വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡ് ഉയർത്തിയ 312 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം കേരളത്തിന് ഒരു വെല്ലുവിളിയേ അല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഓപ്പണർമാരായ രോഹൻ കുന്നുമ്മലും സഞ്ജു സാംസണും.

Sanju Rohan Kerala

നായകൻ രോഹൻ കുന്നുമ്മൽ അഹമ്മദാബാദിലെ ഗ്രൗണ്ടിൽ സിക്സറുകളുടെ പെരുമഴയാണ് പെയ്യിച്ചത്. വെറും 78 പന്തിൽ നിന്ന് 11 സിക്സറുകളും 8 ഫോറുകളുമടക്കം 124 റൺസാണ് രോഹൻ അടിച്ചുകൂട്ടിയത്. 158.97 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്ത രോഹൻ പുറത്താകുമ്പോഴേക്കും കേരളം സുരക്ഷിതമായ നിലയിലെത്തിയിരുന്നു.

മറുവശത്ത് തിരിച്ചുവരവ് മത്സരത്തിൽ തന്നെ സെഞ്ച്വറിയുമായി സഞ്ജു സാംസൺ തന്റെ ക്ലാസ് ഒരിക്കൽ കൂടി തെളിയിച്ചു. 95 പന്തിൽ നിന്ന് 101 റൺസ് എടുത്ത സഞ്ജുവിനെ ശുഭം കുമാർ സിംഗ് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. 9 ഫോറുകളും 3 സിക്സറുകളും ഉൾപ്പെട്ടതാണ് സഞ്ജുവിന്റെ ഈ ‘ക്ലാസ്’ ഇന്നിംഗ്സ്.

കേരളത്തിന് ഇനി ജയിക്കാൻ വേണ്ടത് 17 ഓവറിൽ 64 റൺസ് കൂടെ വേണം. ബാബ അപരാജിതിനൊപ്പം വിഷ്ണു വിനോദ് ഇപ്പോൾ ക്രീസിൽ.