Picsart 23 04 09 02 14 25 088

പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ 100 അസിസ്റ്റുകൾ നേടുന്ന താരമായി കെവിൻ ഡി ബ്രുയ്നെ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ 100 അസിസ്റ്റുകൾ നേടുന്ന താരമായി മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയം താരം കെവിൻ ഡി ബ്രുയ്നെ. ഇന്ന് സൗതാപ്റ്റണിനു എതിരായ മത്സരത്തിൽ ഹാളണ്ടിന്റെ ആദ്യ ഗോളിന് വഴി ഒരുക്കിയാണ് ഡി ബ്രുയ്നെ 100 അസിസ്റ്റുകളിൽ എത്തിയത്. പ്രീമിയർ ലീഗിൽ 100 അസിസ്റ്റുകൾ നേടുന്ന അഞ്ചാമത്തെ താരം കൂടിയായി മാറി ഡി ബ്രുയ്ന.

തന്റെ 237 മത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ താരം 100 അസിസ്റ്റുകളിൽ എത്തി. നേരത്തെ 293 മത്സരങ്ങളിൽ നിന്നു ഈ നേട്ടത്തിൽ എത്തിയ ഫാബ്രിഗാസിനെയാണ് താരം ഇതോടെ മറികടന്നത്. സീസണിൽ താരത്തിന്റെ 14 മത്തെ അസിസ്റ്റ് ആയിരുന്നു ഇന്നത്തേത്. എങ്കിലും 2 പതിറ്റാണ്ടുകൾ അധികം കളിച്ചു 162 അസിസ്റ്റുകൾ നേടിയ റയാൻ ഗിഗ്സിന്റെ റെക്കോർഡ് താരം മറികടക്കാൻ സാധ്യതയില്ല.

Exit mobile version