Picsart 22 10 22 15 35 20 538

ബ്രൈസും സൗരവും ഐ എസ് എല്ലിന്റെ ലെവലുമായി ഇണങ്ങി വരുന്നു, അവസരം കിട്ടും എന്ന് ഇവാൻ

കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മറിൽ ടീമിലേക്ക് എത്തിച്ച ബ്രൈസ് മിറാണ്ടയ്ക്കും സൗരവിനും സീസൺ പുരോഗമിക്കിമ്പോൾ അവസരം ലഭിക്കും എന്ന് ഇവാൻ വുകമാനോവിച്. രണ്ടു പേരും കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരങ്ങളിൽ കളത്തിൽ ഇറങ്ങിയിരുന്നില്ല. ഇരുവരും നല്ല ടാലന്റുള്ള താരങ്ങൾ ആണെന്നും എന്നാൽ ഐ എസ് എല്ലിന്റെ ലെവലുമായി അവർ ഇണങ്ങി വരുകയാണെന്നും സമയമെടുക്കും എന്നും ഇവാൻ പറഞ്ഞു.

ഐ ലീഗ് നിന്ന് ഐ എസ് എല്ലിലേക്ക് എത്തുമ്പോൾ ലെവൽ മാറ്റമുണ്ട്. ഇവിടെ ഉത്തരവാദിത്വം കൂടുതൽ ആണെന്നും അത് അവർ മനസ്സിലാക്കി വരികയാണെന്നും കോച്ച് പറഞ്ഞു. ഇരുവർക്കും കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഭാഗമാകാനുള്ള മികവുണ്ട്. സീസൺ പുരോഗമിക്കുമ്പോൾ ഇരുവർക്കും അവസരം കിട്ടും എന്നും രണ്ട് താരങ്ങൾക്കും കേരള ബ്ലാസ്റ്റേഴ്സിനായി ഏറെ സംഭാവന ചെയ്യാൻ ആകുമെന്നും ഇവാൻ പറഞ്ഞു.

Exit mobile version