ഗോകുലം കേരള ഇന്ന് ഇന്ത്യന്‍ ആരോസിനെതിരേ

ഭൂവനേശ്വര്‍: ഇന്ത്യന്‍ വനിതാ ലീഗില്‍ ഗോകുലം കേരള ഇന്ന് (9-8-2022) ഇന്ത്യന്‍ ആരോസിനെ നേരിടുന്നു. ലീഗില്‍ തോല്‍വി അറിയാതെ കുതിക്കുന്ന ഗോകുലം കേരള തുടര്‍ ജയം ലക്ഷ്യമാക്കിയാണ് ഇന്ന് കളത്തിലിറങ്ങുന്നത്.
ടൂര്‍ണമെന്റില്‍ കളിച്ച ആറു മത്സരത്തിലും ജയിച്ച ഗോകുലം കേരള മികച്ച ആത്മവിശ്വാസത്തിലാണ്. അതേ സമയം ആറു മത്സരത്തില്‍ നിന്ന് നാലു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമുള്ള ഇന്ത്യന്‍ ആരോസ് ഗോകുലത്തിന്റെ വഴിമുടക്കാന്‍ കെല്‍പുള്ള ടീമാണ്. അതിനാല്‍ ശ്രദ്ധയോടെ കളിച്ചാല്‍ മാത്രമേ ഗോകുലത്തിന് വിജയത്തിലെത്താന്‍ കഴിയൂ. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യന്‍ ആരോസ്.
Samiksha And Manisha Training 
ഗോകുലം അവസാനമായി കളിച്ച മത്സരത്തില്‍ അറ എഫ്.സിക്കെതിരേ എതിരില്ലാത്ത എട്ടു ഗോളിന്റെ ജയമായിരുന്നു ഗോകുലം കേരള സ്വന്തമാക്കിയത്. അതിനാല്‍ ഇന്ത്യന്‍ ആരോസിനെതിരേയും ഈ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് മലബാറിയന്‍സിന്റെ പ്രതീക്ഷ. വൈകിട്ട് 3.30ന് കാപിറ്റല്‍ ഗ്രൗണ്ടിലാണ് മത്സരം. ആറു മത്സരത്തില്‍ നിന്ന് 45 ഗോളുകളാണ് ഗോകുലം ഇതുവരെ അടിച്ചുകൂട്ടിയിട്ടുള്ളത്. ഒരു ഗോള്‍ വഴങ്ങുകയും ചെയ്തിട്ടുണ്ട്. പിഫ സ്‌പോട്‌സിനെതിരേയുള്ള മത്സരത്തിലായിരുന്നു ഗോകുലം ലീഗില്‍ ആദ്യമായി ഗോള്‍ വഴങ്ങിയത്.
Ratanbala And Dangmei Grace Training 
ഇന്ത്യന്‍ ആരോസിന്റേത് മികച്ച ടീമായതിനാല്‍ അല്‍പം ശ്രദ്ധയേടെ നീങ്ങിയാല്‍ മാത്രമേ ജയം തുടരാനാകു. അതിനാല്‍ പ്രതിരോധത്തിന് കൂടുതല്‍ ശക്തി നല്‍കി മുന്നേറ്റത്തില്‍ മികച്ച താരങ്ങളെ കളത്തിലിറക്കിയായിരിക്കും ഗോകുലം ഇന്ത്യന്‍ ആരോസിനെ പരാജയപ്പെടുത്താനുള്ള നീക്കം നടത്തുക. നിലവില്‍ സേതു ഫുട്‌ബോള്‍ ക്ലബാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. എന്നാല്‍ സേതുവിനെക്കാള്‍ ഒരു മത്സരം കുറവാണ് ഗോകുലം കളിച്ചത്. ഇന്നത്തെ മത്സരത്തില്‍ വിജയുവമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ കഴിയുമെന്നാണ് ഗോകുലത്തിന്റെ പ്രതീക്ഷ.