20220817 235331

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫെലിക്സിനായും ശ്രമിച്ചു, 130മില്യൺ യൂറോയുടെ ബിഡ് അത്ലറ്റിക്കോ നിരസിച്ചു | Latest

ഫെലിക്സിനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന് സ്വന്തമാക്കാൻ ആകില്ല

പോർച്ചുഗീസ് യുവതാരം ജാവോ ഫെലിക്സിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയ ശ്രമം പരാജയപ്പെട്ടു. ഫെലിക്സിനെ വിട്ടു നൽകാൻ ഉദ്ദേശിക്കുന്നില്ല എന്ന് അത്ലറ്റിക്കോ മാഡ്രിഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ അറിയിച്ചു. ഫെലിക്സിനായി 130 മില്യൺ യൂറോയുടെ ബിഡ് യുണൈറ്റഡ് ചെയ്തു എന്നും അത് സ്പാനിഷ് ക്ലബ് തള്ളി എന്നും ആണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഫെലിക്സിനെ ഒരു വിധത്തിലും വിൽക്കാൻ അത്ലറ്റിക്കോ മാഡ്രിഡ് ഉദ്ദേശിക്കുന്നില്ല. ഫെലിക്സ് അത്ലറ്റിക്കോ മാഡ്രിഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായാണ് ക്ലബ് കാണുന്നത്. ഫെലിക്സിനെ മാത്രമല്ല ബ്രസീലിയൻ താരം മാത്യസ് കുന്യയെയും വിട്ടു തരില്ല എന്ന് അത്ലറ്റിക്കോ മാഡ്രിഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ അറിയിച്ചു. 22കാരനായ ഫെലിക്സ് അവസാന മൂന്ന് വർഷമായി അത്ലറ്റിക്കോ മാഡ്രിഡിന് ഒപ്പം ഉണ്ട്.

Story Highlight: Manchester United have had a €130m offer for Joao Felix rejected by Atletico Madrid

കസെമിറോ ആണ് സ്വപ്നം!! മാഞ്ചസ്റ്റർ ക്ലബിന്റെ ഈ ലക്ഷ്യം എങ്കിലും നടക്കുമോ? | Casamero is Manchester United’s Dream | Report

Exit mobile version