ഇനിയേസ്റ്റയെ സൈൻ ചെയ്യാൻ ശ്രമിച്ചെന്ന് ബെംഗളൂരു പരിശീലകൻ, ഞെട്ടലിൽ ചേത്രി

ഇന്നലെ ഇൻസ്റ്റാഗ്രാമിൽ ബെംഗളൂരു എഫ് സി പരിശീലകൻ കാർലെസും ക്യാപ്റ്റൻ ഛേത്രിയും തമ്മിൽ സംസാരിക്കവെ നടന്നത് ഒരു വിഷയം വലിയ ചർച്ച ആവുകയാണ്. ബെംഗളൂരു എഫ് സി ഇനിയേസ്റ്റയെ സൈൻ ചെയ്യാൻ ശ്രമിച്ചിരുന്നു എന്ന വാർത്ത ആ ടോക്ക് ഷോയ്ക്ക് ഇടെ ഛേത്രിയെ ഞെട്ടിച്ചു. സുനിൽ ഛേത്രിയും കാർലെസും തമ്മിൽ കാർലെസ് ബാഴ്സലോണയിൽ ഉണ്ടായിരുന്ന കാലത്തെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനിടയിലാണ് ഇനിയേസ്റ്റ ചർച്ചാ വിഷയമായത്.

ഇനിയേസ്റ്റയെ ബെംഗളൂരു എഫ് സി സൈൻ ചെയ്യാൻ ശ്രമിച്ചിരുന്നു എന്നും പക്ഷെ നടന്നില്ല എന്നും കാർലെസ് പറഞ്ഞു. ഇത് ആദ്യം വിശ്വസിക്കാൻ കഴിയാതിരുന്ന ചേത്രി വീണ്ടും കേട്ടപ്പോൾ ഞെട്ടി. സത്യമാണൊ എന്ന് ഛേത്രി ചോദിച്ചപ്പോൾ കാത്തിരുന്ന് കാണാം എന്നും കാർലെസ് പറഞ്ഞു. ഇത് ഉടനെ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി. എന്നാൽ പിന്നീട് താൻ ഛേത്രിയുടെ പ്രതികരണം കാണാൻ വേണ്ടി വെറുതെ പറഞ്ഞതാണ് പരിശീലകൻ കാർലെസ് ട്വീറ്റ് ചെയ്ത് ചർച്ചകൾക്ക് അവസാനമിട്ടു.

Exit mobile version