ഷൂട്ടൗട്ടിൽ ഇന്ത്യയ്ക്ക് പിഴച്ചു, നെതര്‍ലാണ്ട്സിനോട് തോൽവി

FIH പ്രൊ ലീഗിലെ ഇന്നത്തെ മത്സരത്തിൽ ഇന്ത്യയ്ക്ക് നെതര്‍ലാണ്ട്സിനോട് ഷൂട്ടൗട്ടിൽ തോൽവി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനിലയിൽ പിരിഞ്ഞപ്പോള്‍ ഷൂട്ടൗട്ടിൽ 1-3ന് ഇന്ത്യ പിന്നിൽ പോയി.

മത്സരത്തിന്റെ 34ാം സെക്കന്‍ഡിൽ ഇന്ത്യ രാജ്വീന്ദര്‍ കൗറിലൂടെ മുന്നിലെത്തിയപ്പോള്‍ മത്സരത്തിന്റെ 54ാം മിനുട്ട് പുരോഗമിക്കുമ്പോള്‍ യിബി ജാന്‍സന്‍ ഇന്ത്യന്‍ ഹൃദയങ്ങള്‍ തകര്‍ത്ത് സമനില ഗോള്‍ കണ്ടത്തി.

ഷൂട്ടൗട്ടിൽ ഇന്ത്യയ്ക്കായി നവനീത് കൗര്‍ മാത്രമാണ് ഗോള്‍ നേടിയത്.

Exit mobile version