Indiamen

വെറും 6.1 ഓവര്‍!!! ഏഷ്യ കീഴടക്കി ഇന്ത്യ

ഏഷ്യ കപ്പ് ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരെ ആധികാരിക വിജയം നേടി ഇന്ത്യ. 6.1 ഓവറിൽ ഇന്ത്യ വിജയ ലക്ഷ്യമായ 51 റൺസ് നേടിയപ്പോള്‍ ശുഭ്മന്‍ ഗിൽ 19 പന്തിൽ 27 റൺസും ഇഷാന്‍ കിഷന്‍ 18 പന്തിൽ 23 റൺസും നേടി ഇന്ത്യയുടെ വിജയം വേഗത്തിലാക്കി. പത്ത് വിക്കറ്റ് വിജയം ആണ് ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ കലാശപ്പോരാട്ടത്തിൽ നേടിയത്.

നേരത്തെ മൊഹമ്മദ് സിറാജിന്റെ തകര്‍പ്പന്‍ സ്പെല്ലിൽ ശ്രീലങ്ക 15.2 ഓവറിൽ ഓള്‍ഔട്ട് ആകുകയായിരുന്നു. സിറാജ് 6 വിക്കറ്റും ഹാര്‍ദ്ദിക് പാണ്ഡ്യ 3 വിക്കറ്റും നേടിയാണ് ഇന്ത്യയുടെ ബൗളിംഗിനെ മുന്നോട്ട് നയിച്ചത്.

ഇന്ത്യ ഇത് തങ്ങളുടെ എട്ടാമത്തെ ഏഷ്യ കപ്പ് കിരീടം ആണ് ഇന്ന് ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞ് സ്വന്തമാക്കിയത്.

Exit mobile version